തൃത്താല: പാലക്കാട് തൃത്താലയിൽ മലമക്കാവ് സ്വദേശിനിയായ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു. മലമക്കാവ് കണ്ണംകുഴിയില്‍ ബാലന്‍റെ ഭാര്യമല്ലിക(55) ആണ് മരിച്ചത്. തൃത്താലയിൽ ഒരു ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഇവര്‍ ഞായറാഴ്ച പതിവ് പോലെ കടയിലേക്ക് പോയതായിരുന്നു.
എന്നാൽ തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊടുമുണ്ട റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാണെന്നും പറയുന്നുണ്ട്. മക്കൾ: ഗോപാലന്‍, ഗിരീഷ്.