CMDRF

നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കരുവാറ്റ താമല്ലാക്കല്‍ സ്വദേശി ലത (62) ആണ് മരിച്ചത്.

പുലര്‍ച്ചെ 5 മണിയോടെ ദേശീയ പാതയില്‍ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം ഒന്നിന് അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിനായി പോയതാണ് അയല്‍വാസികളായ നാല് സ്ത്രീകള്‍. ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍, നിയന്ത്രണം തെറ്റി വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Top