കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ് കസ്റ്റഡിയിൽ. മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തലയണ മുഖത്ത് അമർത്തി അസ്മാബിയെ മഹമൂദ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ കൈയ്യിൽ നിന്നും അസ്മാബിയുടെ സ്വാർണാഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം ട്രെയിൻ മാർഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.