സുല്‍ത്താന്‍ബത്തേരി: അനധികൃത മദ്യവില്‍പ്പന സംഘത്തിനെതിരേ പ്രതിഷേധവുമായി വീട്ടമ്മമാര്‍. മദ്യവില്‍പ്പന സംഘത്തിന്റെ ശല്യം സഹിക്കാനാവാതെ ആയപ്പോഴാണ് ഈ നീക്കം.നൂല്‍പ്പുഴ കല്ലൂര്‍ 67 തേക്കുംപറ്റ പ്രദേശത്തെ വീട്ടമ്മമ്മാരാണ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ബെവറജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യമെത്തിച്ചാണ് അനധികൃതമായി വില്‍പ്പന നടത്തുന്നത്.
ഇതുകാരണം രാവും പകലും ഒരുപോലെ കല്ലൂര്‍ 67 പ്രദേശങ്ങളില്‍ മദ്യപന്മാരുടെ ശല്യമാണെന്നും വീടുകളില്‍പ്പോലും പേടികൂടാതെ താമസിക്കാന്‍പറ്റാത്ത അവസ്ഥയാണെന്നും വീട്ടമ്മമാർ.അനധികൃത മദ്യവില്‍പ്പന അനുവദിക്കില്ലെന്നും നിര്‍ത്തലാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി തേക്കുംപറ്റ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
ALSO READ: വീട്ടിൽ വച്ച് ഗർഭച്ഛിദ്രം; 24കാരിക്ക് ദാരുണാന്ത്യം
മദ്യപിച്ച് മടങ്ങുന്നവര്‍ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും അസഭ്യംപറയുന്നതായും വീട്ടമ്മമാര്‍ പരാതിപ്പെട്ടു. വീട്ടമ്മയ്ക്കുനേരെ ആക്രമണംനടത്തുന്ന സംഭവംവരെ കഴിഞ്ഞദിവസങ്ങളിലുണ്ടായി ഉണ്ടായി. പ്രതികരിക്കുന്നവരെ സംഘങ്ങള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. ഇതോടെയാണ് അനധികൃത മദ്യവില്‍പ്പന സംഘത്തിനെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ വീട്ടമ്മമാര്‍ തയ്യാറായത്. അനധികൃത മദ്യവില്‍പ്പന അനുവദിക്കില്ലെന്നും നിര്‍ത്തലാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി തേക്കുംപറ്റ പ്രദേശത്ത് പ്രതിഷേധിക്കുകയും ചെയ്തു.