വീട്ടുമുറ്റത്തേക്ക് തുപ്പി; വീട്ടമ്മയെ വീടുകയറി മര്‍ദ്ദിച്ച് യുവാവ്

യുവാവിന് 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയുമാണ് ശിക്ഷ

വീട്ടുമുറ്റത്തേക്ക് തുപ്പി; വീട്ടമ്മയെ വീടുകയറി മര്‍ദ്ദിച്ച് യുവാവ്
വീട്ടുമുറ്റത്തേക്ക് തുപ്പി; വീട്ടമ്മയെ വീടുകയറി മര്‍ദ്ദിച്ച് യുവാവ്

മഞ്ചേരി: വീട്ടിന്റെ മുറ്റത്തേക്ക് തുപ്പിയതിന് വീട്ടമ്മയെ വീട്ടിൽ കയറി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ യുവാവിന് ശിക്ഷ വിധിച്ച് മഞ്ചേരി എസ്.സി/ എസ്. ടി സ്‌പെഷ്യല്‍ കോടതി. തിരൂര്‍ തലക്കടത്തൂര്‍ പിഎച്ച് റോഡില്‍ പന്ത്രേളി രാജേന്ദ്ര പ്രസാദിനെയാണ് ശിക്ഷിച്ചത്. യുവാവിന് 23 വര്‍ഷവും ഒരു മാസം തടവും 15,500 രൂപ പിഴയുമാണ് ശിക്ഷ.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയുമാണ് ചുമത്തിയത്. വീട്ടമ്മയെ തടഞ്ഞു വെച്ചതിന് ഒരു മാസം തടവും, 500 രൂപ പിഴയും വിധിച്ചു. കൈകൊണ്ടടിച്ചതിന് ഒരു വര്‍ഷം തടവ് 1000 രൂപ പിഴ. ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ എസ്.സി. എസ്. ടി ആക്ടിലെ രണ്ടു വകുപ്പുകളില്‍ ഓരോ വര്‍ഷം വീതം തടവ് ശിക്ഷയുമുണ്ട്.

2019 സെപ്റ്റംബറിലാണ് കേസിന്നാസ്പദമായ സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയതിനാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ അപമാനിക്കുന്നതിനാണെന്ന് ആരോപിച്ചായിരുന്നു അക്രമം.

Top