CMDRF

ചെങ്കടലില്‍ കപ്പലിന് നേരെ ആളൊഴിഞ്ഞ ബോട്ട് ഇടിച്ചു കയറ്റി ഹൂതി ആക്രമണം

ചെങ്കടലില്‍ കപ്പലിന് നേരെ ആളൊഴിഞ്ഞ ബോട്ട് ഇടിച്ചു കയറ്റി ഹൂതി ആക്രമണം
ചെങ്കടലില്‍ കപ്പലിന് നേരെ ആളൊഴിഞ്ഞ ബോട്ട് ഇടിച്ചു കയറ്റി ഹൂതി ആക്രമണം

കൈറോ: ചെങ്കടലില്‍ വീണ്ടും കപ്പലിനു നേരെ ആക്രമണം നടത്തി യെമനിലെ ഹൂതികള്‍. ഹൂതി സൈനിക വക്താവ് യഹിയ സരീയാണ് ആക്രമണ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നേരിയ പരുക്കും കപ്പലുകള്‍ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്.

ചെങ്കടലില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ട്രാന്‍സ് ‍വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ആളില്ലാത്ത ബോട്ട് ഉപയോഗിച്ച് കപ്പലില്‍ നേരിട്ട് ഇടിച്ചുകയറ്റുകയായിരുന്നു.

അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു. ഹൂതി ആക്രമണം യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു.

ഗസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം കഴിഞ്ഞ നവംബര്‍ മുതലാണ് പലസ്തീന് പിന്തുണ അറിയിച്ച് യെമനിലെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍.

ഇന്ത്യന്‍ മഹാസമുദ്രത്തിലും കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തി. സ്റ്റോള്‍ട്ട് സെക്വോയയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആക്രമിക്കപ്പെട്ട കപ്പല്‍. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

Top