CMDRF

ഏദന്‍ കടലിടുക്കില്‍ ഇസ്രായേല്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം

ഏദന്‍ കടലിടുക്കില്‍ ഇസ്രായേല്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം
ഏദന്‍ കടലിടുക്കില്‍ ഇസ്രായേല്‍ കപ്പലിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം

തെല്‍ അവീവ്: ഇസ്രായേല്‍ നഗരമായ എലിയാത്തിന് സമീപം ഏദന്‍ കടലിടുക്കില്‍ ഇസ്രായേല്‍ കപ്പലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് സൂചന. കപ്പല്‍ അടുത്ത തുറമുഖത്തിലേക്കുള്ള യാത്ര തുടരുകയാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. കപ്പലിന് ആക്രമണത്തില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചോയെന്ന് അവര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കപ്പലിന് നേരെ തൊടുത്ത ഡ്രോണ്‍ ഇസ്രായേല്‍ അതിര്‍ത്തി ഭേദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എലിയാത്തിനെ ലക്ഷ്യമിട്ട് ഇതിനും മുമ്പും ഹൂതികള്‍ ഡ്രോണുകളും മിസൈലുകളും തൊടുത്തിട്ടുണ്ട്. ഇതുവരെ 60 ഓളം കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് നടന്ന ആക്രമണങ്ങളില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികള്‍ ഒരു കപ്പല്‍ പിടിച്ചെടുക്കുകയും രണ്ടെണ്ണം മുക്കുകയും ചെയ്തിട്ടുണ്ട്.

Top