ഹെൽത്തി വെജിറ്റബിൾ സൂപ്പ് ആയാലോ?

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സൂപ്പാണ് വെജിറ്റബിൾ സൂപ്പ്.

ഹെൽത്തി വെജിറ്റബിൾ സൂപ്പ് ആയാലോ?
ഹെൽത്തി വെജിറ്റബിൾ സൂപ്പ് ആയാലോ?

സൂപ്പുകൾ പലതരത്തിലുണ്ട്. ചില സൂപ്പുകൾ ആരോഗ്യത്തിന് നല്ലതും എന്നാൽ ചിലത് ആരോഗ്യത്തിന് മോശവുമാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു സൂപ്പാണ് വെജിറ്റബിൾ സൂപ്പ്. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

കാരറ്റ് 1 എണ്ണം
ബീൻസ് 3 എണ്ണം
കൂൺ 2 ടേബിൾ സ്പൂൺ
കാബേജ് 1/2 കപ്പ്
സവാള 1 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഒലിവ് ഓയിൽ 1 സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം സൂപ്പ് തയ്യാറാക്കാനുള്ള പാനിലേക്ക് ഒലിവ് ഓയിൽ ഒഴിക്കുക. ചൂ‌ടായി കഴിഞ്ഞാൽ വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ചെറുതായി വറുത്തെടുത്ത ശേഷം അതിലേക്ക് കൂൺ ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികൾ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. ശേഷം ഉപ്പ് കുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കുക. രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കാം. ഹെൽത്തി സൂപ്പ് തയ്യാർ.

Top