ദൈനംദിന ജീവിതത്തിൽ വ്യത്യസ്തമാർന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണങ്ങളിലെ ഈ വിത്യസ്തത തേടി നാടായ നാടും കാടായ കാടും കയറിയിറങ്ങാൻ മനുഷ്യൻ തയ്യാറാണ്. അതിനായി എത്ര പണം മുടക്കാനും നമുക്ക് മടിയില്ല, അത്ര പെട്ടന്ന് നമുക്ക് സ്വന്തമാക്കാൻ സാധിക്കാത്ത വിഭവങ്ങളും ഉണ്ട്. എന്നാൽ പിന്നെ എന്തുവില കൊടുത്തും ഒരിക്കലെങ്കിലും കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളെക്കുറിച്ച് ഒന്ന് നോക്കിയാലോ.
റെഡ് ഗോള്‍ഡ്
‘റെഡ് ഗോള്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന പശ്ചിമേഷ്യയില്‍ നിന്നുള്ള കുങ്കുമപ്പൂവാണിത്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വ ഇനം കുങ്കുമപ്പൂവ്. ഒരു കിലോയ്ക്ക് ഏകദേശം ഏഴു ലക്ഷം രൂപയാണ് വില. ഇതിന്റെ ഉല്‍പ്പാദനം കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. 150 പൂക്കളില്‍ നിന്നാണ് ഏകദേശം ഒരു ഗ്രാം കുങ്കുമപ്പൂവ് ലഭിക്കുന്നത്. പശ്ചിമേഷ്യയില്‍ നിന്നുള്ള ഈ കുങ്കുമപ്പൂവിന് കോടീശ്വരന്മാരാണ് പ്രധാന ഉപഭോക്താക്കള്‍. നമ്മുടെ വിപണിയില്‍ സാധാരണ കുങ്കുമപ്പൂവിനു കിലോയ്ക്ക് 3,000 രൂപ വിലയുണ്ട്.
അൽമാസ് കാവിയാർ
ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുളള ഭക്ഷണങ്ങൾ നോക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അൽമാസ് കാവിയാർ. ഏകദേശം 60നും 100നും ഇടയിൽ പ്രായമുളള പെൺ ആൽബിനോ സ്റ്റർജന്റെ (ഒരിനം മൽസ്യം) മുട്ടകളിൽ നിന്നുമാണ് അൽമാസ് നിർമ്മിക്കുന്നത്. ഈ മൽസ്യം പ്രധാനമായും ഇറാനിലെ തെക്കൻ കാസ്പിയൻ കടലിലാണ് കാണപ്പെടുന്നത്. 453 കി.ലോ തൂക്കം വരുന്ന 100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണ്‍ ഇനത്തില്‍പ്പെടുന്ന മീനുകള്‍.
Almas caviar
ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 100gm ബെലൂഗ കാവിയകള്‍ക്ക് 60,230 രൂപ വിലയാണ് വിപണിയിലുള്ളത്. കഴിക്കുമ്പോൾ വായിൽ പേൾ ആകൃതിയിലുളള മുത്തുകളെ പോലെ തോന്നിക്കുന്നത് അൽമാസിന്റെ സവിശേഷതയാണ്.കാഴ്ചയിൽ അതിഭംഗി തോന്നിപ്പിക്കുന്ന ഈ വിഭവത്തിന് മൽസ്യത്തിന്റെ രുചിയും സിൽക്കി ഘടനയും ആയിരിക്കും. ഏകദേശം 26 തരം സ്റ്റർജൻ മൽസ്യങ്ങൾ ഉണ്ട്. ഇവയിൽ നിന്നും പെൺ മൽസ്യങ്ങളുടെ മുട്ടകളാണ് വിഭവത്തിനായി ശേഖരിക്കുന്നത്.
സ്വിഫ്ലെറ്റ് നെസ്റ്റ് സൂപ്പ്
ബേര്‍ഡ്‌സ് നെസ്റ്റ് സൂപ്പ് / ബേര്‍ഡ്‌സ് സലൈവ സൂപ്പ് എന്നറിയപ്പെടുന്ന ഈ സൂപ്പാണ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളിലൊന്ന്. ലോകത്ത് ഏറ്റവും വിലയേറിയ വിഭവങ്ങളിലൊന്നായ സൂപ്പിൻ്റെ പ്രധാന ചേരുവ സ്വിഫ്ലെറ്റ് എന്ന പക്ഷിയുടെ ഉമിനീരുകൊണ്ടുണ്ടാക്കിയ കൂടാണ്. പക്ഷിക്കൂട് കണ്ടെത്താനുള്ള കാലതാമസവും സൂപ്പ് ഉണ്ടാക്കാനെടുക്കുന്ന നീണ്ട സമയവുമാണ് ഈ വിഭവത്തെ വിലയേറിയതാക്കുന്നത്.
Chicken Soup with Bird’s Nest
ഗുഹകളിലാണ് ഈ പക്ഷികളുടെ വാസം. ‘സ്വയം പര്യാപ്തരായ’ സ്വിഫ്ലെറ്റുകള്‍ ചുള്ളികമ്പുകള്‍ക്കും കൊള്ളികള്‍ക്കും പകരം സ്വന്തം ഉമിനീരില്‍ നിന്നാണ് കൂടുണ്ടാക്കുന്നത്. പശ പോലുള്ള ഉമിനീരാണ് പാറകളോട് ചേർന്ന് കൂട് നിര്‍മിക്കാന്‍ ഇവരെ സഹായിക്കുന്നത്. ഇത് വായുവില്‍ ബന്ധപ്പെടുമ്പോല്‍ കട്ടിയുള്ളതായി മാറുന്നു. പ്രജനന കാലത്തിനു മുമ്പാണ് ഇവ കൂടൊരുക്കുക. രണ്ടു മാസം വരെയെടുത്താണ് കൂട് പൂർത്തിയാക്കുന്നത്.
കുത്തനെയുള്ള പാറകളിൽ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളർ വരും. ചൈനയില്‍ തലമുറകളായി കെെമാറി വരുന്ന വിഭവമാണിത്. ചൈനയിലെ മിങ് ഡൈനാസ്റ്റി നിന്നിരുന്ന കാലത്താണ് ബേര്‍ഡ്‌സ് നെസ്റ്റ് സൂപ്പ് പ്രചാരം നേടിയതെന്ന് പറയപ്പെടുന്നു.
മാറ്റ്സുറ്റാക്കേ കൂണുകൾ
Matsutake
ജപ്പാനിൽ ഉള്ള മാറ്റ്സുറ്റാക്കേ മഷ്റൂമിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു കിലോയ്ക്ക് ഏകദേശം 600ഡോളറാണ് വില. ഇവ കൃഷി ചെയ്തെടുക്കാവുന്നവയല്ല. പ്രാണികളുടെ ശല്യവും വളരാൻ വേണ്ട പരിതസ്ഥി ഇല്ലായ്മയും ഇവയുടെ നിലനിൽപിന് ഭീഷണികളാണ്.
കോപി ലുവാക് കോഫി
ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്.
Kopi Luwak Very Rare Coffe
ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്. കോപി ലുവാക് എന്നറിയപ്പെടുന്ന കാപ്പിപൊടി ഒരു കിലോയ്‌ക്ക് 13,600 രൂപ മുതലാണ് വില. ഒരു കപ്പിന് 2,384 രൂപ എങ്കിലും കൊടുക്കണം. സിവറ്റ് കോഫി എന്നും അറിയപ്പെടുന്ന ഈ കാപ്പിപ്പൊടി ഇന്ന് ലോകത്ത് പല ഭാഗത്തും ഉൽപാദിപ്പിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. വെരുക് തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത് എന്ന് കേട്ടാൽ ആരും മുഖം ചുളിക്കും. ഇന്തൊനീഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പീൻസിലും കിഴക്കൻ തിമൂറിലും ഇതുണ്ടാക്കുന്നുണ്ട്.
വൈറ്റ് ട്രഫിൾസ്
White and Black Truffles
വിവിധ ഇനം ട്രഫിളുകള്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. പ്രത്യേക കാലാവസ്ഥയില്‍ മാത്രം വളരുന്ന ഒരു തരം ഫംഗസാണ് ട്രഫിൾസ്. വൈറ്റ് ട്രഫിള്‍ അല്ലെങ്കില്‍ പൈഡ്മണ്ട് വൈറ്റ് ട്രഫിളിന് വലിയ വിലയാണ്. പ്രത്യേക രുചിയുള്ള ഈ ഇനം നോര്‍ത്ത് ഇറ്റലിയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏകദേശം 1.5 ലക്ഷം രൂപയാണ് വില. മണ്ണിനടിയിൽ വളരുന്ന ഇവയെ കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം നേടിയ നായകളുടെ സഹായം ആവശ്യമാണ്. ഫ്രാൻസിൽ കാണപ്പെടുന്ന തീക്ഷ്ണ ഗന്ധമുള്ള ഈ ഫംഗസുകൾക്ക് കിലോയ്ക്ക് 2100ഡോളർ വില വരും.
വാഗ്യു സ്റ്റെയ്ക്സ്
Wagyu Japanese Steak
ജപ്പാനിൽ ബിയറും പ്രത്യേക മസാജും നൽകി ക്ലാസ്സിക്കൽ മ്യൂസിക് കേൾപ്പിച്ചു വളർത്തിയെടുക്കുന്ന വാഗ്യുബുൾ കാഫ്സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റെയ്ക്സ് ആണ് മറ്റൊരു വിഭവം. വെണ്ണ പോലെ മൃദുവായ ഇറച്ചിയും കൊതിപ്പിക്കുന്ന മണവുമാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 450 ഡോളർ വില വരും.
അയം സെമാനി ബ്ലാക്ക് ചിക്കന്‍
Ayam Cemani
ഇന്തോനേഷ്യയില്‍ നിന്നുള്ള ‘കരിങ്കോഴി’യാണ് അയം സെമാനി ബ്ലാക്ക് ചിക്കന്‍. ഇതിന്റെ രക്തം ഒഴികെ ബാക്കിയെല്ലാത്തിനും കറുപ്പ് നിറമാണ്. മാംസവും നാക്കും തോലും തൂവലും ആന്തരിക അവയവങ്ങളുമൊക്കെ കറുപ്പ് നിറത്തിലുള്ള ഈ കോഴി അപൂര്‍വ്വ ഇനമാണ്. ഇതിന്റെ ഫാമിങ് ചെലവും വളരെ ഉയര്‍ന്നതാണ്. ഇന്തോനേഷ്യന്‍ കരിങ്കോഴിയുടെ ഒരു ജോഡിയ്ക്ക് 3.7 ലക്ഷം രൂപ നല്‍കണം.
യുബാരി തണ്ണിമത്തൻ
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം. അതിസമ്പന്നർക്ക് മാത്രം പ്രത്യേകം തയ്യാറാക്കുന്ന പഴമാണ് യുബാരി കിംഗ്. 2019ൽ ഒരു ജോടി യുബാരി കിംഗ് പഴം വിറ്റത് 42,450 ഡോളറിന് (31.6 ലക്ഷം രൂപ). അതായത് ഒരെണ്ണത്തിന് 15 ലക്ഷം രൂപയിലധികം. റിപോർട്ടുകൾ അനുസരിച്ച് ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വരെ വിലവരും. ജപ്പാനിലെ ഹൊക്കായിഡോയിലുള്ള യുബാരി എന്ന പ്രദേശത്താണ് ഈ മത്തൻ വളരുന്നത്.
Yubari King Melon
ലോകത്ത് മറ്റൊരു മണ്ണിലും യുബാരി വളരില്ലത്രെ. അതാണ് ഈ പഴത്തിന്‍റെ ഡിമാന്‍റിന് കാരണം. ജപ്പാനിലെ യുബാരി മേഖലയിൽ മാത്രം വളരുന്ന ഈ പഴം വൻതോതിലുള്ള കൃഷിയിൽ നിന്ന് വ്യത്യസ്തമായി ഹരിതഗൃഹത്തിനുള്ളിൽ മാത്രമേ വളർത്താനാവൂ. ഓരോ തണ്ണിമത്തനും വളരാൻ 100 ദിവസമെടുക്കും.യുബാരിയിലാണ് ഇത് കൃഷിചെയ്യുന്നതെങ്കിലും അവിടത്തെ സാധാരണ കടകളിലോ, സൂപ്പർമാർക്കറ്റുകളിലോ ഇത് വാങ്ങാൻ കിട്ടാറില്ല. പ്രത്യേക സ്റ്റോറുകൾ വഴിയാണ് ഇവയുടെ വിൽപന.