CMDRF

വെറും വയറ്റിൽ ഒരു പപ്പായ ആയാലോ? അറിയാം ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നമ്മളിൽ പലർക്കും ഉണ്ടാകുന്ന മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

വെറും വയറ്റിൽ ഒരു പപ്പായ ആയാലോ? അറിയാം ഗുണങ്ങൾ
വെറും വയറ്റിൽ ഒരു പപ്പായ ആയാലോ? അറിയാം ഗുണങ്ങൾ

രുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത്, നമുക്ക് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പപ്പായ നമ്മുടെ ചർമ്മ സംരക്ഷണത്തിനും വളരെ നല്ലൊരു ഫലമാണ്.

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

SYMBOLIC IMAGE

ദഹനം: രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നമ്മളിൽ പലർക്കും ഉണ്ടാകുന്ന മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

രോഗ പ്രതിരോധശേഷി: വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Also Read: ഇഞ്ചി അധികമായി ഉപയോഗിക്കാറുണ്ടോ? അറിയാം പാർശ്വഫലങ്ങൾ

ഷുഗര്‍ കുറയ്ക്കാന്‍‌: പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതുകൊണ്ട് പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

SYMBOLIC IMAGE

ഹൃദയം; ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പപ്പായ കഴിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാന്‍: കലോറി കുറവും എന്നാൽ നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം: വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ചര്‍മ്മം: വിറ്റാമിന്‍ സി അടങ്ങിയ പപ്പായ നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Also Read: അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ..?

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top