കൂളാകാന്‍ തണ്ണിമത്തന്‍ മൊജിറ്റോ ആയാലോ?

പനിക്കൂര്‍ക്കയുടെയും നാരങ്ങയുടെയും വേറിട്ട രുചിയോടെയുള്ള സ്‌പെഷ്യല്‍ മൊജിറ്റോ

കൂളാകാന്‍ തണ്ണിമത്തന്‍ മൊജിറ്റോ ആയാലോ?
കൂളാകാന്‍ തണ്ണിമത്തന്‍ മൊജിറ്റോ ആയാലോ?

വേനലില്‍ ഒന്ന് തണുപ്പിക്കാന്‍ ഇടക്കൊക്കെ നമ്മള്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കാറുണ്ട്. ഇത് നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? തണ്ണിമത്തന്‍ മൊജിറ്റോ ഒന്ന് കുടിച്ച് നോക്കിക്കോളൂ. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരാം.

വേണ്ട ചേരുവകള്‍

തണ്ണിമത്തന്‍ 10 ക്യൂബ്‌സ്
പഞ്ചസാര സിറപ്പ് 2 സ്പൂണ്‍
ചെറുനാരങ്ങ 1 എണ്ണം
ചെറുനാരങ്ങ നീര് 1 സ്പൂണ്‍
പനിക്കൂര്‍ക്ക ഇല 3 എണ്ണം
സോഡ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസില്‍ സോഡ ഒഴികെയുള്ള ചേരുവ ഇടുക. നാരങ്ങ മുറിച്ച് ചേര്‍ക്കണം. എല്ലാം കൂടി ഒരു തവി കൊണ്ട് ഉടയ്ക്കുക. ശേഷം ഐസ് ക്യൂബ്, സോഡ എന്നിവ ചേര്‍ക്കുക. പനിക്കൂര്‍ക്കയുടെയും നാരങ്ങയുടെയും വേറിട്ട രുചിയോടെയുള്ള സ്‌പെഷ്യല്‍ മൊജിറ്റോ തയ്യാര്‍.

Top