വൈകിട്ട് എന്ത് സ്നാക്ക്സ് തയ്യാറാക്കുമെന്ന് ആലോചിച്ചിരിക്കുകയാണോ? ഒട്ടും ആലോചിക്കേണ്ട.. ഇന്നത്തെ ചായയ്ക്ക് നല്ല മൊരിഞ്ഞ വട തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ചോറ് – 2 കപ്പ്
ഉപ്പ്- 1 സ്പൂൺ
സവാള- 2 എണ്ണം
പച്ചമുളക് – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
ഇഞ്ചി- 2 സ്പൂൺ
എണ്ണ- 1/2 ലിറ്റർ
Also Read: പൈനാപ്പിൾ പതിവായി കഴിക്കുന്നത് കണ്ണിന് നല്ലത്
തയ്യാറാക്കുന്ന വിധം
ചോറിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് മുളകുപൊടി കൂടി ചേർത്ത് കൊടുക്കാം. ഇനി വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. അതിനുശേഷം കൈകൊണ്ടൊന്ന് പരത്തി വടകൾക്ക് വേണ്ട ഹോളിട്ട് കൊടുത്തതിനുശേഷം എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. നല്ല മൊരിഞ്ഞ വടകൾ റെഡി. എത്ര എളുപ്പത്തിലാണ് തയ്യാറാക്കിയതല്ലേ ഈ മൊരിഞ്ഞ വട.