വൈകിട്ട് ചായയ്ക്ക് അടിപൊളി സ്നാക്ക്സ് ആയാലോ?

വൈകിട്ട് ചായയ്ക്ക് അടിപൊളി സ്നാക്ക്സ് ആയാലോ?
വൈകിട്ട് ചായയ്ക്ക് അടിപൊളി സ്നാക്ക്സ് ആയാലോ?

നേന്ത്രപ്പഴം ഉണ്ടോ വീട്ടിൽ. എന്നാൽ അടിപൊളി ഒരു സ്നാക്ക്സ് തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന വൈകിട്ടത്തെ ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല രുചിയുള്ള സ്നാക്ക്സ് ആണിത്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വേണ്ട ചേരുവകൾ

നേന്ത്രപ്പഴം 2 എണ്ണം
അരിപൊടി 4 സ്പൂൺ
നെയ്യ് 4 സ്പൂൺ
പഞ്ചസാര 4 സ്പൂൺ
ഏലയ്ക്ക പൊടി 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നെയ്യ് ചൂടായി കഴിയുമ്പോൾ നേന്ത്രപ്പഴം അതിലേക്ക് ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. നന്നായി വെന്ത് കഴിയുമ്പോൾ ഇത് ഉടച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്തു കൊടുത്ത് വീണ്ടും കുറച്ച് പഞ്ചസാര കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക.

Also Read: വെറൈറ്റി ദോശ ആയാലോ?

നല്ലപോലെ ഇത് രണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് വെന്ത് പാകത്തിന് ഉരുളകളാക്കാൻ ആകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് നട്സ് പൊടിച്ചതും, ഏലക്ക പൊടിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കുക. കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ ഇതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് ഉരുളകൾ അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ മൊരിയിച്ച് എടുക്കാവുന്നതാണ്.

Top