കറികൾക്ക് നല്ല മണവും രുചിയും നൽകാൻ മാത്രമല്ല, നമ്മെ ബാധിക്കുന്ന വിവിധ രോഗങ്ങളെ അകറ്റി നിർത്താനുമുള്ള കഴിവ് ഉലുവയ്ക്കുണ്ട്. അൽപം കയ്പ്പുണ്ടെങ്കിലും ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും രോഗങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു.
ഇത്തിരിക്കുഞ്ഞമ്മാർ ആണെങ്കിലും ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഇവയിലുണ്ട്. ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം…
Also Read: ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാലോ? അറിയാം മാറ്റങ്ങൾ!
ഇവയിൽ ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും.
ഉലുവക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
അമിതമായ വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാനും ഉലുവ വെള്ളം സഹായിക്കും.
Also Read: വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങളുണ്ട്!
ഉലുവ വെള്ളം പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ,അതുപോലെ ഉലുവ വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായിക്കും.ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കുഞ്ഞൻമാരാണെങ്കിലും ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അതോടൊപ്പം അണുബാധകളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ചർമ്മത്തിനും അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ് ഉലുവ.
ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാൽ ദഹനക്കേട് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. കാരണം ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും.
Also Read: ബേക്കറി ഭക്ഷണങ്ങള്‍ക്ക് പകരം നിലക്കടല കഴിച്ചാലോ? അറിയാം ഗുണങ്ങള്‍
ഉലുവ വെള്ളത്തിലെ ഫൈറ്റോ ഈസ്ട്രജൻ നമുക്കുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും, പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഉലുവ വളരെ മികച്ചതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.