ബ്രേക്ക്ഫാസ്റ്റിന് ഇഡലി ആയാലോ?

മാവ് പൊങ്ങി വന്നാല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയില്‍ വേവിക്കുക

ബ്രേക്ക്ഫാസ്റ്റിന് ഇഡലി ആയാലോ?
ബ്രേക്ക്ഫാസ്റ്റിന് ഇഡലി ആയാലോ?

ബ്രേക്ക്ഫാസ്റ്റിനു എപ്പോഴും എന്ത് തയ്യാറാക്കുമെന്ന് ചിന്തിക്കുന്നവരല്ലേ നമ്മള്‍. എപ്പോഴും ദോശയും പുട്ടുമൊക്കെയാണോ ബ്രേക്ക്ഫാസ്റ്റിനു തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇന്ന് ഇഡലി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍

ഉഴുന്നുപൊടി – 1 കപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
അരിപൊടി – 1 കപ്പ്
ചോറ് – ഒരുപിടി
വെള്ളം – ആവശ്യത്തിന് (ഏകദേശം 3 കപ്പ്)
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക. ഒരു വലിയ പാത്രം എടുത്ത് ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേര്‍ത്ത് മിക്‌സ് എടുക്കാം. ഇനി ഒരുപിടി ചോറ് കുറച്ച് വെള്ളമൊഴിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേയ്ക്ക് ചേര്‍ത്ത് ആവിശ്യത്തിന് വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കി എടുക്കാം. മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്. ഇനി ഇത് 8 മുതല്‍ 10 മണിക്കൂര്‍ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയില്‍ വേവിക്കുക. ഇതോടെ നമ്മുടെ കിടിലന്‍ ടേസ്റ്റി ഇഡ്ഡലി റെഡി.

Top