ഡയറ്റില്‍ ഒരു ചെറുനാരങ്ങ ഉള്‍പ്പെടുത്തിയാലോ? അറിയാം ഗുണങ്ങള്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഡയറ്റില്‍ ഒരു ചെറുനാരങ്ങ ഉള്‍പ്പെടുത്തിയാലോ? അറിയാം ഗുണങ്ങള്‍
ഡയറ്റില്‍ ഒരു ചെറുനാരങ്ങ ഉള്‍പ്പെടുത്തിയാലോ? അറിയാം ഗുണങ്ങള്‍

മ്മൾ നിസ്സാരമായി കാണുന്ന ചെറുനാരങ്ങ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ഈ ചെറുനാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഏറെ സഹായിക്കും.

ഒരു ​ഗ്ലാസ് ഇളും ചൂട് നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് നമ്മുടെ വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Also Read: ഗ്രാമ്പു മുടികൊഴിച്ചിൽ കുറയ്ക്കുമോ? ഇങ്ങനെയൊന്ന് ഉപയോ​ഗിച്ച് നോക്കൂ

കുഞ്ഞൻ എങ്കിലും ഗുണങ്ങളിൽ വലിയവൻ

LEMON

വൃക്കയില്‍ കല്ലു ഉണ്ടാകാനുള്ള സാധ്യതയെ തടയാനും നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് നമ്മെ സഹായിക്കും. സിട്രിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് നാരങ്ങ. അതിനാല്‍ നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിളര്‍ച്ചയെ അകറ്റാനും നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും അയേണിനെ ആഗിരണം ചെയ്യാനും സഹായിക്കും.

Also Read: പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ മൂലകോശ ചികിത്സയ്ക്ക് കഴിയുമോ?

കലോറി വളരെ കുറവാണ് കുഞ്ഞൻ നാരങ്ങയില്‍ . 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂട് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും. ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top