ഒരു സ്‌പെഷ്യല്‍ ചമ്മന്തി തയ്യാറാക്കിയാലോ?

ഒരു സ്‌പെഷ്യല്‍ ചമ്മന്തി തയ്യാറാക്കിയാലോ?
ഒരു സ്‌പെഷ്യല്‍ ചമ്മന്തി തയ്യാറാക്കിയാലോ?

വ്യത്യസ്ത തരം വിഭവങ്ങള്‍ പരീക്ഷിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ രാത്രിയില്‍ കഞ്ഞിയും കൂടെ കഴിക്കാന്‍ വ്യത്യസ്തമായ ഒരു ചമ്മന്തിയുമായാലോ. വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ,

വേണ്ട ചേരുവകള്‍

ജാതി തൊണ്ട് 2 എണ്ണം
ഉള്ളി 5 എണ്ണം
വറ്റല്‍ മുളക് 5 എണ്ണം
തേങ്ങ ഒരു മുറി (കൊത്തിയെടുക്കണം)
വേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ കനലിലോ പാനിലോ ചുട്ടെടുക്കുക. ജാതിക്ക, ഉള്ളി തൊലി കളയുക. ശേഷം എല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക. ഒരു പീസ് ഇഞ്ചി കൂടി അരക്കുമ്പോള്‍ ചേര്‍ക്കണം. ചുട്ടരച്ച ചമ്മന്തി റെഡി.

Top