മല്ലിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? പല ഗുണങ്ങളും ഉള്ള ഈ പാനീയം പതിവാക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പല സവിശേഷതകളും നൽകുന്നു.
പ്രമേഹം
മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ നമ്മളെ സഹായിക്കും
നിർജലീകരണം
മല്ലി വെള്ളം കുടിക്കുന്നത് നിർജലീകരണത്തെ തടയാനും, ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി വെക്കാനും സഹായിക്കുന്നു.
Also Read: മലബന്ധമാണോ പ്രശ്നം? കഴിക്കൂ ഈ അഞ്ച് ഭക്ഷണങ്ങള്‍
രോഗപ്രതിരോധശേഷി
മല്ലിക്ക് ആന്റിഓക്സിഡന്റ്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉണ്ട് ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ സഹായിക്കും.
മലബന്ധം
നാരുകൾ അടങ്ങിയിട്ടുള്ള മല്ലിയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
വയറു കുറയ്ക്കാൻ
മല്ലി വെള്ളത്തിൽ കുറച്ച് ജീരകം കൂടി ചേർത്തു കുടിക്കുന്നത് കുടവയർ ഉള്ളവരിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
Also Read: വണ്ണവും , മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാൻ ഉത്തമം; അറിയാം ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ
ചർമ്മം
നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനും മല്ലി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.