ഇത്തിരി പുളിയാണെങ്കിലും നല്ല അടിപൊളി ടേസ്റ്റ് ആണ് മുന്തിരിക്ക്. മുന്തിരികൊണ്ട് പല തരത്തിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. അപ്പോൾ നമുക്ക് ഇന്ന് ഏറ്റവും എളുപ്പത്തിൽ മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മുന്തിരി 1 കപ്പ്
പഞ്ചസാര 4 സ്പൂൺ
വെള്ളം 2 ഗ്ലാസ്
നാരങ്ങ നീര് 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
മുന്തിരി ജ്യൂസ് എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം മുന്തിരി നന്നായി കഴുകി മിക്സിയിൽ ഇടുക. ശേഷം നാരങ്ങ നീരും, പഞ്ചസാരയും, വെള്ളവും ചേർത്ത് അരച്ച് എടുക്കുക. പിന്നീട് അരിപ്പ എടുത്ത് അടിച്ചെടുത്ത ജ്യൂസ് അരിച്ചെടുത്തോളൂ എളുപ്പത്തിലുള്ള ഹെൽത്തി മുന്തിരി ജ്യൂസ് തയ്യാർ.