വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒന്നാണ് പത്തിരി. രാവിലെ ബ്രേക്ഫാസ്റ്റിനായി രുചികരമായ പത്തിരി തയ്യാറാക്കി നോക്കാം.
വേണ്ട ചേരുവകള്‍
അരി പൊടി 500 ഗ്രാം
വെള്ളം 4 ഗ്ലാസ്സ്
ഉപ്പ് 1 സ്പൂണ്‍
എണ്ണ 4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാന്‍ വയ്ക്കുക. ശേഷം അതിലേക്ക് ഉപ്പും എണ്ണയും ചേര്‍ക്കുക. ശേഷം നന്നായി തിളക്കുമ്പോള്‍ അതിലേക്ക് അരി പൊടി ചേര്‍ത്തു നന്നായി വേവിച്ചു കുറുക്കി എടുക്കുക. നല്ലപോലെ കയ്യില്‍ ഒട്ടാത്ത പാകം ആയി കഴിഞ്ഞാല്‍ ചെറിയ ഉരുളകള്‍ ആക്കി പരത്തി ദോശ കല്ലില്‍ വച്ചു ചുട്ട് എടുക്കുക. രുചികരമായ അരി പത്തിരി തയ്യാര്‍.