വ്യത്യസ്തമായൊരു പലഹാരം തയ്യാറാക്കിയാലോ?

വെന്തോ എന്നറിയാന്‍ ഒരു ഈര്‍ക്കില്‍ കൊണ്ട് ഒന്ന് കുത്തി നോക്കുക

വ്യത്യസ്തമായൊരു പലഹാരം തയ്യാറാക്കിയാലോ?
വ്യത്യസ്തമായൊരു പലഹാരം തയ്യാറാക്കിയാലോ?

ലത്തപ്പത്തെ കുറിച്ച് കേട്ടിട്ടില്ലേ നിങ്ങള്‍. നല്ല അടിപൊളി രുചിയുള്ള ഒരു പലഹാരമാണിത്. പലരും ഇത് പുറത്തെ കടകളില്‍ നിന്ന് വാങ്ങിക്കാറാണ് പതിവ്. എന്നാല്‍ ആ പതിവൊന്ന് തെറ്റിച്ച് നോക്കിക്കോളൂ. ഈ കലത്തപ്പം നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാം.

വേണ്ട ചേരുവകള്‍

പച്ചരി – രണ്ട് കപ്പ്
ചോറ് – കാല്‍ കപ്പ്
ഏലക്ക – നാലെണ്ണം
ചെറിയ ജീരകം – കാല്‍ ടീസ്പൂണ്‍
ശര്‍ക്കര – 350 ഗ്രം
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – ഒരുടേബിള്‍സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
സോഡാപ്പെടി – ഒരു നുള്ള്
ഉള്ളി – ആറല്ലി
തേങ്ങാക്കൊത്ത് – കാല്‍ കപ്പ്
കറിവേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി കുതിര്‍ത്ത് എടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേയ്ക്ക് അരിയും ചോറും ഏലക്കായും ജീരകവും ഇട്ട് അരിക്കൊപ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശര്‍ക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയത് അരച്ചു വെച്ച മാവിലേയ്ക്ക് ഒഴിച്ച് ഉടനെ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരുനുള്ള് ഉപ്പും സോഡാപ്പൊടിയും ഇട്ട് നന്നായി മിക്‌സ് ചെയ്യുക. കുക്കറോ നോണ്‍ സ്റ്റിക് പാനോ അടുപ്പില്‍ വെച്ച് നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തേങ്ങാ കൊത്തും ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കോരി മാറ്റുക.

ഇതില്‍ നിന്ന് പകുതി അരച്ചുവെച്ച മാവിലേക്കിട്ട് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഈ മാവ് (നേരത്തേ ബാക്കിവന്ന നെയ്യ് വെളിച്ചെണ്ണ മിക്‌സിലേക്ക്) കുക്കറിലേക്ക് ഒഴിച്ച് വളരെ കുറഞ്ഞ തീയില്‍ മൂടി വെച്ച് വേവിക്കുക. (കുക്കറിന്റെ വിസില്‍ മാറ്റിയതിനു ശേഷം മൂടുക). വെന്തോ എന്നറിയാന്‍ ഒരു ഈര്‍ക്കില്‍ കൊണ്ട് ഒന്ന് കുത്തി നോക്കുക. ഈര്‍ക്കിലില്‍ ഒട്ടി പിടിക്കുന്നില്ലെങ്കില്‍ വെന്തിട്ടുണ്ട് എന്നാണ് അര്‍ത്ഥം. ഇനി ഇത് തണുത്തതിനുശേഷം കുക്കറില്‍ നിന്നെടുത്ത് കട്ട് ചെയ്ത് കഴിക്കാം.

Top