അൽപ്പം മട്ടൻ സൂപ്പ് ആയാലോ ?

അസ്ഥികളിലുള്ള കൊളാജൻ അമിനോ ആസിഡുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ സൂപ്പിലേക്ക് ഊറിയിറങ്ങും ഇതാണ് യഥാർത്ഥത്തിൽ ആട്ടിൻസൂപ്പിനെ വ്യത്യസ്തമാക്കുന്നതും , പോഷകഗുണമുള്ളതാക്കുന്നതും.

അൽപ്പം മട്ടൻ സൂപ്പ് ആയാലോ ?
അൽപ്പം മട്ടൻ സൂപ്പ് ആയാലോ ?

ദ്യമൊക്കെ എല്ലാ വീടുകളിലും നന്നായി തന്നെ സൂപ്പ് ഒക്കെ ഉണ്ടാക്കുമായിരിക്കുന്നു. വെജിറ്റബിൾ സൂപ്പും ചിക്കൻ സൂപ്പും ഒക്കെ…എന്നാൽ മട്ടൻ സൂപ്പ് അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി രുചിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുന്നിൽ ആണ്. നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു സൂപ്പ് ആണിത്. കൈ കാൽ വേദനക്കും പ്രസവ ശേഷവും ഇനിയിപ്പോ പനി ചുമയും ഒക്കെ ഉണ്ടായാലും അതിനൊക്കെയുമുള്ള ഒരു ഔഷധമാണ് മട്ടൻ സൂപ്പ്.

ആടിന്റെ കാലൊക്കെ ഇട്ട് വെള്ളത്തിൽ വേവിച്ച് എടുക്കുന്ന സൂപ്പിന് ഒരുപാട് പോഷകങ്ങൾ ഉണ്ട്. ചെറിയ തീയിൽ വേവിച്ച് എടുക്കുമ്പോൾ അസ്ഥികളിലുള്ള കൊളാജൻ അമിനോ ആസിഡുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ സൂപ്പിലേക്ക് ഊറിയിറങ്ങും. ഇതാണ് യഥാർത്ഥത്തിൽ ആട്ടിൻസൂപ്പിനെ വ്യത്യസ്തമാക്കുന്നതും , പോഷകഗുണമുള്ളതാക്കുന്നതും.

Also Read: ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

അപ്പോൾ ഒരു മട്ടൻ സൂപ്പ് റെഡി ആക്കാൻ പഠിച്ചാലോ

ആടിന്റെ എല്ല്
വെള്ളം
ജീരകം
കുരുമുളക്
വറുത്തമല്ലിപ്പൊടി
ചെറിയ ഉള്ളി
നെയ്യ്

തയ്യാറാക്കാം

ആദ്യം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വെക്കുക. ഇതിലേക്ക് ആവശ്യാനുസരണം കുരുമുളക്, ജീരകം, മല്ലിപ്പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം ചെറിയ തീയിൽ ഏകദേശം വറ്റി കുറുകി വരുന്നവരെ വേവിക്കുക. ചൂടാറിയാൽ അരിച്ചെടുക്കുക.

Also Read: എളുപ്പത്തിൽ മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ?

ഇനി ഒരു പാത്രത്തിൽ അൽപ്പം നെയ്യ് ചൂടാക്കി ഇതിലേക്ക് ചെറിയുള്ളി ഇട്ട് വഴറ്റി സൂപ്പിലേക്ക് ഒഴിച്ച് നേരിയ രീതിയിൽ ഉപ്പുമിട്ട് ചെറിയ ചൂടിൽ തന്നെ കുടിക്കാം. ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കുന്നവരാണെങ്കിൽ പിന്നീട് എടുത്ത് തിളപ്പിക്കരുത്. ചൂടാക്കുക മാത്രം ചെയ്താൽ മതി.

സന്ധിവാതം ഉള്ളവരോ കിഡ്‌നി പ്രശ്നമുള്ളവരോ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ , അതേപോലെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവരൊക്കെ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുടിക്കുക.

Top