ടാറ്റയുടെ കാറുകൾ ഇത്രയും സ്‍ട്രോങ്ങായത് എങ്ങനെ !

ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഇത്ര സുരക്ഷിതമായതെന്നും അതിൻ്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ കമ്പനി എന്തൊക്കെ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അറിയാം.

ടാറ്റയുടെ കാറുകൾ ഇത്രയും സ്‍ട്രോങ്ങായത് എങ്ങനെ !
ടാറ്റയുടെ കാറുകൾ ഇത്രയും സ്‍ട്രോങ്ങായത് എങ്ങനെ !

ത്തൻ ടാറ്റയുടെ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന് പെട്രോൾ, സിഎൻജി, ഇലക്ട്രിക് സെഗ്‌മെൻ്റുകളിൽ ശക്തമായ സ്ഥാനമുണ്ട്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ മോട്ടോഴ്സിൻ്റെ ഒട്ടുമിക്ക വാഹനങ്ങൾക്കും അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ടാറ്റയുടെ എല്ലാ വാഹനങ്ങളെയും ഇത്രയധികം ശക്തമാക്കുന്നതിന് ടാറ്റ കമ്പനി എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഈ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഇത്ര സുരക്ഷിതമായതെന്നും അതിൻ്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ കമ്പനി എന്തൊക്കെ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അറിയാം.

ഉയർന്ന നിലവാരമുള്ള സ്റ്റീൽ ഉപയോഗം

വാഹനങ്ങൾ നിർമ്മിക്കുമ്പോൾ ടാറ്റ മോട്ടോഴ്‌സ് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. മാത്രമല്ല ജനങ്ങളുടെ സുരക്ഷ തങ്ങളുടെ മനസിൽ എപ്പോഴും സൂക്ഷിക്കുകയും ചെയ്യുന്നു. കമ്പനി വിലകുറഞ്ഞ വാഹനങ്ങളിൽപ്പോലും ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്. കാറിൻ്റെ ഘടന ശക്തമാകാൻ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. അടിത്തറ ശക്തമാണെങ്കിൽ കെട്ടിടം ശക്തമാകുമെന്ന് പറയുന്നതുപോലെ, നിർമിക്കുന്ന വാഹനത്തിൻ്റെ ഘടന ശക്തമാണെങ്കിൽ മാത്രമേ വാഹനത്തിൽ ഇരിക്കുന്ന ആളുകൾക്ക് റോഡപകട സമയത്ത് കൂടുതൽ സുരക്ഷ ലഭിക്കൂ. ചില മോഡലുകളിൽ കാറിൻ്റെ പ്രധാന ഭാഗങ്ങളിൽ സ്റ്റീലിൻ്റെ കനം കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് അവയുടെ കരുത്തും ഈടുതലും വർധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Also Read: രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്ന ടാറ്റ നാനോ; സാധാരണക്കാര്‍ക്ക് കാര്‍ സ്വന്തമാക്കാന്‍ വഴിതുറന്ന വലിയ വിപ്ലവം

ക്രാഷ് ടെസ്റ്റിംഗും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും

ഒരു അപകടം സംഭവിക്കുമ്പോൾ കാർ എങ്ങനെ പ്രതികരിക്കുമെന്നും യാത്രക്കാർക്ക് മികച്ച സംരക്ഷണം നൽകുമെന്നും ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്‌സ് കാറുകൾ അവരുടെ രൂപകൽപ്പന ചെയ്യുമ്പോൾ കമ്പ്യൂട്ടർ സിമുലേഷൻ ഉപയോഗിക്കുന്നു. വാഹനങ്ങൾ ഇന്ത്യൻ, അന്താരാഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ, കാറിൻ്റെ കരുത്ത് കണ്ടെത്താൻ കമ്പനി തന്നെ വിവിധ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇനിയും ഉണ്ട് കമ്പനിയുടെ ശ്രദ്ധ

ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ടാറ്റ മോട്ടോഴ്‌സ് ഫീഡ്‌ബാക്ക് എടുക്കുകയും അങ്ങിനെ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കാറുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വാഹനങ്ങളിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന കാര്യത്തിലും ടാറ്റ മോട്ടോഴ്‌സ് ഏറെ മുന്നിലാണ്. ഇങ്ങനെ വിവിധ കാരണങ്ങളാൽ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ കൂടുതൽ സുരക്ഷിതവും ശക്തവുമാകുന്നു.

Top