നാം പോകുന്നിടത്തെല്ലാം നമ്മെ പിന്തുടരുന്ന ലൊക്കേഷൻ ട്രാക്കിങ് സംവിധാനം

ലൊക്കേഷൻ നിർണ്ണയിക്കാൻ, റീട്ടെയിൽ സ്റ്റോറുകളിലോ പൊതുസ്ഥലങ്ങളിലോ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂടൂത്ത് സിഗ്നലുകൾ ഗൂഗിളിന് ഉപയോഗിക്കാനാകും

നാം പോകുന്നിടത്തെല്ലാം നമ്മെ പിന്തുടരുന്ന ലൊക്കേഷൻ ട്രാക്കിങ് സംവിധാനം
നാം പോകുന്നിടത്തെല്ലാം നമ്മെ പിന്തുടരുന്ന ലൊക്കേഷൻ ട്രാക്കിങ് സംവിധാനം

മുക്കാവശ്യമുള്ള ഏതെങ്കിലുമൊരു സ്ഥലം കണ്ടെത്താനായി ലൊക്കേഷൻ ട്രാക്കിങ് സംവിധാനത്തെയാണ് നാം ഉപയോഗപ്പെടുത്താറ്. ലൊക്കേഷൻ ഹിസ്റ്ററിയും മൈ ആക്റ്റിവിറ്റി ട്രാക്കറൊക്കെ പരിശോധിക്കുമ്പോളായിരിക്കും ഗൂഗിൾ ഇത്രമാത്രം നമ്മെ പിന്തുടർന്നിട്ടുണ്ടെന്ന് മനസിലാകുക. തീർത്തും വ്യക്തിപരമായ ഈ ഡാറ്റയെല്ലാം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമായിരിക്കുമെന്നു ഗൂഗിളിനെ വിശ്വസിക്കുന്നവരും കുറവല്ല, എന്നാൽ ഇത്തരം ചലനങ്ങൾ ട്രാക്ക് ചെയ്യുന്ന ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നവരുമുണ്ട്. പക്ഷേ ഗൂഗിൾ മാപ്പിലൂടെ മാത്രമല്ല നിരവധി മാർഗങ്ങളിലൂടെ, വിവധ ബില്‍റ്റ് ഇൻ ആപ്പുകളിലൂടെയും ട്രാക്ക് ചെയ്യാനും സാധിക്കും.

വൈഫൈ

സിഗ്നൽ ശക്തിയും വൈഫൈ ആക്‌സസ് പോയിൻ്റുകളുടെ അറിയപ്പെടുന്ന ലൊക്കേഷനുകളും അടിസ്ഥാനമാക്കി ട്രാക്ക് ചെയ്യാൻ ഗൂഗിളിനാകും. ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച വൈഫൈ നെറ്റ്‌വർക്ക് ലൊക്കേഷനുകളുടെ ഒരു വലിയ ഡാറ്റാബേസ് ഗൂഗിൾ പരിപാലിക്കുന്നു. ജിപിസ്എ ഇല്ലാതെ പോലും ലൊക്കേഷൻ കൃത്യമായി രേഖപ്പെടുത്താൻ ഈ ഡാറ്റ സഹായിക്കുന്നു.

സെൽടവർ

നമ്മുടെ ഫോൺ പോലെയുള്ള ഉപകരണം സമീപത്തുള്ള സെൽ ടവറുകളുമായി ആശയവിനിമയം നടത്തുന്നു, ഒന്നിലധികം ടവറുകളിൽ നിന്നുള്ള സിഗ്നൽ ശക്തി അളക്കുന്നതിലൂടെ, ഗൂഗിളിന് നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാനാകും. ജിപിഎസിനേക്കാൾ കൃത്യത കുറവാണ്, പക്ഷേ പൊതുവായ ലൊക്കേഷൻ നൽകാൻ കഴിയും.

ബ്ലൂടൂത്ത് സിഗ്നലുകൾ

ലൊക്കേഷൻ നിർണ്ണയിക്കാൻ, റീട്ടെയിൽ സ്റ്റോറുകളിലോ പൊതുസ്ഥലങ്ങളിലോ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂടൂത്ത് സിഗ്നലുകൾ ഗൂഗിളിന് ഉപയോഗിക്കാനാകും.

ഐപി വിലാസം

ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോൾ, ഉപകരണത്തിന് ഒരു ഐപി വിലാസം ലഭിക്കും ഈ വിലാസത്തിലൂടെ ലൊക്കേഷൻ ഏകദേശം മനസിലാക്കാനാകും. വൈഫൈ പൊസിഷനിങ്, സെല്ലുലാർ ട്രയാംഗുലേഷൻ, ഐപി അഡ്രസ് ജിയോലൊക്കേഷൻ, സെൻസർ ഡാറ്റ, ക്രൗഡ് സോഴ്‌സ്ഡ് വിവരങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ, ജിപിഎസിനെ മാത്രം ആശ്രയിക്കാതെ ഗൂഗിളിനെ നിങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയും. ജിപിഎസ് സിഗ്നലുകൾ ദുർബലമോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളില്‍ കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ ലഭ്യമാക്കാൻ‌ ഗൂഗിളിനെ ഈ വിവരങ്ങൾ സഹായിക്കും.

Top