CMDRF

മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം ?

മുടിയെ ശക്തിപ്പെടുത്താനും കൂടാതെ അതിന്റെ വളർച്ചയെ ഉത്തേജിപ്പിക്കാനും തലയോട്ടിയിലെ അണുബാധകളെ ചെറുക്കാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം ?
മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം ?

ലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി വേ​ഗത്തിൽ വളരാൻ സഹായിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി. മുടിയുടെ വളർച്ചയെ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമെന്ന നിലയിൽ വെളുത്തുള്ളി മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. വെളുത്തുള്ളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സൾഫറും സെലിനിയവും മുടി വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. കൂടാതെ വെളുത്തുള്ളിയിൽ വിറ്റാമിൻ ബി-6, സി, മാംഗനീസ്, സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും.

വെളുത്തുള്ളിയിൽ ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത്, നമ്മുടെ ശിരോചർമ്മത്തിൽ കേടുപാടുകൾ വരുത്തുന്നതിനും മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ ഏറെ സഹായിക്കുന്നു. കൂടാതെ വെളുത്തുള്ളി ശിരോചർമ്മത്തെ ശാന്തമാക്കാൻ സഹായിക്കുകയും താരൻ പോലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.

Also Read: ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

അണുബാധകളെ ചെറുക്കാനുമുള്ള കഴിവും വെളുത്തുള്ളിയ്ക്കുണ്ട്

GARLIC

മൂന്നോ നാലോ വെളുത്തുള്ളി എടുത്ത് അത് ചതച്ചെടുത്ത് ശേഷം വെളിച്ചെണ്ണയിലോ ഒലിവ് ഓയിലോ യോജിപ്പിച്ച് തലയിൽ പുരട്ടുക. എണ്ണ പുരട്ടിയതിന് ശേഷം അഞ്ചോ പത്തോ മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.
മുടിയെ ശക്തിപ്പെടുത്താനും കൂടാതെ അതിന്റെ വളർച്ചയെ ഉത്തേജിപ്പിക്കാനും തലയോട്ടിയിലെ അണുബാധകളെ ചെറുക്കാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. മുടി കൊഴിച്ചിൽ തടയാൻ മുടിയുടെ വേരുകളെ വെളുത്തുള്ളി ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.

Also Read: ഉയർന്ന യൂറിക്ക് ആസിഡ് കൊണ്ടു ബുദ്ധിമുട്ടുന്നുണ്ടോ?

ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തവുമായ മുടി വളർച്ചയ്ക്കും ​ഗുണം ചെയ്യുകയും ചെയ്യും. വെളുത്തുള്ളിയിൽ മാത്രമല്ല സവാള നീരിലും എൻസൈം കാറ്റലേസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നരയെ മാറ്റാൻ സഹായിക്കുന്നു, അതേസമയം വെളിച്ചെണ്ണ മുടി വേരുകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.

Top