സൂസന്‍ ഖാന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ഹൃത്വിക് റോഷന്‍

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ കൂടിയാണ് സൂസൻ

സൂസന്‍ ഖാന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ഹൃത്വിക് റോഷന്‍
സൂസന്‍ ഖാന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് ഹൃത്വിക് റോഷന്‍

മുംബൈ: ഏറ്റവും കൂടുതല്‍ വിവാഹവും വിവാഹമോചനങ്ങളുമൊക്കെ നടക്കുന്നത് ബോളിവുഡ് സിനിമാലോകത്താണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയബന്ധങ്ങളെക്കുറിച്ചും, വിവാഹമോചന വാർത്തകളെയുമെല്ലാം ആളുകൾ ഏറെ കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. ഇപ്പോൾ അതിനൊരവസരം ആണ് നടിയും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന്‍ ഖാന്റെ പിറന്നാളാഘോഷത്തോടെ ഉണ്ടായിരിക്കുന്നത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ കൂടിയാണ് സൂസൻ, നടൻ സഞ്ജയ് ഖാന്റെ മകളായ സൂസന്‍ 2000 ഡിസംബറിലാണ് ഹൃത്വിക് റോഷനെ വിവാഹം ചെയ്യുന്നത്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദം അവസാനിപ്പിച്ചില്ല.

Also Read: “അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ”; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി സൂര്യ

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ, അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സൂസന്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലെ ഹൃത്വിക്കിന്റെ സാന്നിധ്യം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ഒന്നിച്ച് സമയം കണ്ടെത്താറുണ്ട്.

നടനും മോഡലുമായ അലി ഗോണി പങ്കിട്ട, സൂസന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയില്‍ ഹൃത്വിക്കിനെയും കാണാം. സൂസന്റെ ബോയ്ഫ്രണ്ടായ നടന്‍ അര്‍സ്ലാന്‍ ഗോണിയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കരിഷ്മ തന്ന, ജാസ്മിന്‍ ഭാസി എന്നിവരും പാര്‍ട്ടിയില്‍ സാന്നിധ്യമറിയിച്ചു.

Top