മുംബൈ: ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനില്‍ കുല്‍ദീപ് മെഹ്ത കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ബാന്ദ്രയിലെ വസതിയിലെ ആറാം നിലയിലെ ബാല്‍കണിയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായ പരിക്കുകളും വീഴ്ചയിൽ സംഭവിച്ച പൊട്ടലുകളും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമായി റിപ്പോർട്ട് ചെയ്തത്.
READ ALSO: ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കുറച്ചു കാലങ്ങളായി അനില്‍ വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മലൈകയെയും അമൃതയെയും അനില്‍ വിളിച്ചതായായി പറയപ്പെടുന്നു. തനിക്ക് വയ്യ, തളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്യുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.