CMDRF

കാലിഫോർണിയയിൽ വൻ കാട്ടുതീ; രക്ഷാപ്രവർത്തനത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു

കാലിഫോർണിയയിൽ വൻ കാട്ടുതീ; രക്ഷാപ്രവർത്തനത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു
കാലിഫോർണിയയിൽ വൻ കാട്ടുതീ; രക്ഷാപ്രവർത്തനത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു

ടക്കൻ കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. മണിക്കൂറിൽ 8 ചതുരശ്ര മൈൽ (20 ചതുരശ്ര കിലോമീറ്റർ) വേഗത്തിലാണ് തീ പടരുന്നത്. ബുധനാഴ്ചയുണ്ടായ തീപിടുത്തത്തിൽ, ചിക്കോയുടെ വടക്ക്-കിഴക്ക് ഭാഗത്തുള്ള 348,000 ഏക്കറിലധികം ഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. തീ മനുഷ്യ നിർമ്മിതമാണെന്ന് പോലീസ് പറയുന്നു.ബ്യൂട്ടെ കൗണ്ടിയിലെ അലിഗേറ്റർ ഹാളിന് സമീപത്തുണ്ടായ തീപിടുത്തതിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ ഏറ്റവും വലിയ തീപിടുത്തമാണിത്.

ചിക്കോ പട്ടണത്തിലെ പാർക്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം വെള്ളിയാഴ്ച ബ്യൂട്ടെ, തെഹാമ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിവേഗം പടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ 16 ഹെലികോപ്റ്ററുകളടക്കം 1150 പേരെ സ്ഥലത്ത് വിന്യസിച്ചു. 2018-ൽ ഇവിടെയുണ്ടായ കാട്ടുതീ ചിക്കോ പട്ടണത്തിലെ 85 പേരുടെ ജീവനെടുത്തിരുന്നു.കോഹാസെറ്റിലെ 400-ഓളം വരുന്ന ജനങ്ങളെ ഇതിനകം മാറ്റി. 134 കെട്ടിടങ്ങൾ നശിച്ചതായും 4,200 കെട്ടിടങ്ങൾക്ക് കേടുപാടുകളുള്ളതായും കാൽ ഫയർ അറിയിച്ചു.

യുഎസിലും കാനഡയിലുമായി സജീവമായി കത്തിക്കൊണ്ടിരിക്കുന്നവയിൽ ഒന്നാണ് പാർക്കിലുണ്ടായ തീപിടുത്തം. നിലവിൽ യുഎസിൽ 102 വലിയ തീപിടുത്തങ്ങളാണ് നാഷണൽ ഇൻ്ററാജൻസി ഫയർ സെൻ്ററിന്റെ നിരീക്ഷണത്തിലുള്ളത്, ഇവയിൽ കൂടുതലും പടിഞ്ഞാറൻ തീരത്തെ സംസ്ഥാനങ്ങളിലുള്ളവയാണ്. ഒറിഗോണിൽ, വ്യാഴാഴ്ച രാത്രിയിലെ രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ടാങ്കർ വിമാനാപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

Top