ഈ മാസം ഒരു ഹ്യുണ്ടായ് എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? ഉണ്ടെങ്കിൽ, നിങ്ങൾക്കായി ഒരു നല്ല വാർത്തയുണ്ട്. വെന്യു, എക്‌സ്‌റ്റർ തുടങ്ങിയ ജനപ്രിയമായ ഹ്യൂണ്ടായ് എസ്‌യുവി മോഡലുകൾക്ക് ഓഗസ്റ്റിൽ മികച്ച ഓഫറുകൾ ഉണ്ട്. എന്നിരുന്നാലും, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്രെറ്റയിൽ ഓഫറുകളൊന്നുമില്ല.ഹ്യുണ്ടായ് വെന്യുവിന് ഓഗസ്റ്റിൽ 70,629 രൂപ വരെ വിലക്കിഴിവുണ്ട്. എസ്‌യുവിയുടെ ഓഫറുകൾ ജൂലൈയിൽ 55,000 രൂപയിൽ നിന്ന് വർദ്ധിച്ചു.
ഹ്യുണ്ടായ് എക്‌സ്‌റ്ററിൻ്റെ മൊത്തത്തിലുള്ള കിഴിവുകൾ ജൂലൈയിൽ 20,000 രൂപയിൽ നിന്ന് ഓഗസ്റ്റിൽ 32,972 രൂപയായി ഉയർന്നു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഓഗസ്റ്റിൽ കിഴിവുകളൊന്നുമില്ല. എസ്‌യുവിയുടെ ഡിമാൻഡ് വളരെ ഉയർന്നതാണ്, ഇതിന് അപൂർവ്വമായി ഡിസ്‌കൗണ്ടുകൾ ഉണ്ട്.7.94 ലക്ഷം മുതൽ 13.44 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് വെന്യുവിന് (എക്സ് ഷോറൂം) വില. 6.13 ലക്ഷം മുതൽ 10.43 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിൻ്റെ എക്‌സ്‌ഷോറൂം വില.
കാപ്പ 1.2 ലിറ്റർ MPi പെട്രോൾ (83PS, 114Nm), കാപ്പ 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ (120PS, 172Nm), U2 1.5 ലിറ്റർ CRDi ഡീസൽ വി.ജി.ടി(116PS, 250Nm) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായ് വെന്യുവിന് ഉള്ളത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ പെട്രോൾ മിൽ ഉള്ള 5-സ്പീഡ് MT, 6-സ്പീഡ് MT, 1.0-ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ മിൽ ഉള്ള 7-സ്പീഡ് ഡി.സി.ടി , 1.5-ലിറ്റർ സി .ർ.ഡി.ഐ ഡീസൽ മിൽ ഉള്ള 6-സ്പീഡ് MT എന്നിവ ഉൾപ്പെടുന്നു.
5-സ്പീഡ് MT, 5-സ്പീഡ് AMT ഓപ്ഷനുകളുള്ള കപ്പ 1.2-ലിറ്റർ MPi പെട്രോൾ എഞ്ചിൻ (83PS, 114Nm) ഹ്യൂണ്ടായ് എക്‌സ്റ്ററിൽ ഉപയോഗിക്കുന്നു. 5-സ്പീഡ് MT ഉള്ള ഒരു CNG ഓപ്ഷനും (69PS, 95Nm) ലഭ്യമാണ്. സിംഗിൾ സിലിണ്ടറോ ഡ്യുവൽ സിലിണ്ടറുകളോ ഉപയോഗിച്ച് സിഎൻജി വേരിയൻ്റ് ലഭിക്കും.