മനാമ: ബഹ്റൈനില്‍ 7.8 കിലോയിലേറെ ലഹരിമരുന്ന് പിടികൂടി. 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര് അറസ്റ്റിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രധാന ദൗത്യത്തിലാണ് പ്രതികള്‍ പിടിയിലായത്.
തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കച്ചവടം സംബന്ധമായ വിവരങ്ങള്‍ പൗരന്മാര്ക്കും താമസക്കാര്‍ക്കും 996 ഹോട്ട്ലൈനില്‍ അറിയിക്കാം. 996@interior.gov.bh എന്ന ഇ-മെയില്‍ വിലാസത്തിലും വിവരങ്ങള്‍ നല്‍കാം.