റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ യുക്രെയ്ന് തിരിച്ചടി. റഷ്യന്‍ സായുധസേന നടത്തിയ പ്രതിരോധത്തില്‍ ഇതുവരെ 9,300 ലധികം സൈനികരെയാണ് യുക്രെയ്‌ന് നഷ്ടമായിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 710 യുക്രേനിയന്‍ സൈനികരെയാണ് റഷ്യ ഇല്ലാതാക്കിയത്.
റഷ്യയുടെ പ്രത്യാക്രമണത്തില്‍ അടിപതറുന്ന യുക്രെയ്‌ന് 80 ടാങ്കുകള്‍, 38 യുദ്ധവാഹനികള്‍, 70 കവചിത സൈനികര്‍, 561 കവചിത യുദ്ധ വാഹനങ്ങള്‍ എന്നിവയുടെ നഷ്ടമാണ് ഇതോടൊപ്പം ഉണ്ടായിരിക്കുന്നത്.
Also Read: ഇസ്രയേലിൽ പ്രക്ഷോഭം: നെതന്യാഹുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജനം
യുക്രെയ്ന്‍ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിച്ച റഷ്യന്‍ പ്രതിരോധ സേനയുടെ മുന്‍നിര പോരാളികളായ വടക്കന്‍ ഗ്രൂപ്പിന്റെ യൂണിറ്റുകള്‍ മേഖലയില്‍ ആക്രമണം നടത്താനുള്ള യുക്രേനിയന്‍ സൈനികരുടെ ശ്രമങ്ങളും പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ ബാറ്റില്‍ഗ്രൂപ്പ് വോസ്റ്റോക്കുമായുള്ള പോരാട്ടത്തില്‍ യുക്രെയ്‌ന് ഇതുവരെ 150 സൈനികരെ വരെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ബാറ്റില്‍ ഗ്രൂപ്പ് സെന്റര്‍ 490 ഓളം സൈനികരെയും, യുദ്ധഗ്രൂപ്പ് സപാഡുമായുള്ള യുദ്ധത്തില്‍ 450 സൈനികരെയുമാണ് യുക്രെയ്ന് നഷ്ടമായിരിക്കുന്നത്.