നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട; രണ്ട് പേർ അറസ്റ്റിൽ

പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട; രണ്ട് പേർ അറസ്റ്റിൽ
നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട; രണ്ട് പേർ അറസ്റ്റിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പാന്‍മസാല ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ. വളമെന്ന വ്യാജേന വാനിൽ കടത്താൻ ശ്രമിക്കവെയാണ് രണ്ട് പേർ പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് എന്നിവരാണ് പിടിയിലായത്.

1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയുമാണ് എക്സൈസ് സംഘം ഇവരുടെ പക്കലിൽ നിന്നും പിടികൂടിയത്. വാനിന്‍റെ മുകൾ വശത്ത് 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top