ഇറാനിലെ ആണവ നിലയത്തില്‍ വന്‍ പുകപടലം; തീപിടിത്തമെന്ന് സൂചന

പുക ഉയരാനുള്ള കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇറാനിലെ ആണവ നിലയത്തില്‍ വന്‍ പുകപടലം; തീപിടിത്തമെന്ന് സൂചന
ഇറാനിലെ ആണവ നിലയത്തില്‍ വന്‍ പുകപടലം; തീപിടിത്തമെന്ന് സൂചന

ടെഹ്‌റാന്‍: ഇറാനിലെ ആണവ നിലയത്തില്‍ വന്‍ പുകപടലം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കരാജ് ആണവ നിലയത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ആണവ നിലയത്തില്‍ തീപിടുത്തമുണ്ടായതായി ഇറാനിലെ ഒരു പ്രതിപക്ഷ ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുക ഉയരാനുള്ള കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Also Read: പ്രണബ് ജ്യോതിനാഥ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; അംഗീകാരം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

അതേസമയം, 2022ല്‍ കരാജ് ആണവ നിലയത്തിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഇതേ ആണവ നിലയത്തില്‍ പുക പടലങ്ങള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. നേരത്തെ, ഇറാന്‍ ആണവായുധം പരീക്ഷിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Top