ഡൽഹി: കംബോഡിയയിൽ കുടുങ്ങിയ മനുഷ്യക്കടത്തിന് ഇരകളായ യുവാക്കൾ നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് വടകര സ്വദേശികളായ 7 യുവാക്കളാണ് കംബോഡിയയിൽ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തുക.
ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ വാങ്ങി വടകര സ്വദേശികളായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരൻ ആദ്യം മലേഷ്യയിലെത്തിച്ചത്. സൈബർ മേഖലയിലെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജോലിയാണെന്ന് പറഞ്ഞ് പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോവുകയും അവിടെ നിന്ന് തങ്ങളെ ഒരു കമ്പനിക്ക് വിൽക്കുകയായിരുന്നെന്നും യുവാക്കൾ പറയുന്നു.
എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് യുവാക്കൾക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത്. വിമാന ടിക്കറ്റിനുള്ള തുക നാട്ടിൽ നിന്നും അയച്ചുകൊടുക്കുകയായിരുന്നു.