ഡൽഹി: ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ബംഗാളിലെ കിഴക്കൻ മിഡ്നാപൂർ, നോർത്ത് സൗത്ത് 24 പർഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും. ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 മുതൽ ഒക്ടോബർ 26 വരെ അവധി പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന പശ്ചാത്തലത്തിൽ ഒഡിഷയിലെ 200ഓളം ട്രെയിനുകൾ റദ്ദാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കുകയും ചെയ്തു.
Also Read: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ മുന്നറിയിപ്പ്
ഒഡിഷയുടെ വടക്കൻ ജില്ലകളെയാണ് കാറ്റ് കൂടുതൽ ബാധിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. പുരി, ഗൻജാം, ഖോർദിയ, നയാഗഡ്, കിയോൻജർ, അൻഗുൽ, ധെൻകനാൽ, ഭദ്രക്, ബാലാസോർ, മയൂർഭഞ്ജ് ജില്ലകളിൽ 24, 25 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.