CMDRF

ദാന ചുഴലിക്കാറ്റ്; ഒഡീഷയിൽ അതീവ ജാഗ്രത നിർദേശം

മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും

ദാന ചുഴലിക്കാറ്റ്; ഒഡീഷയിൽ അതീവ ജാഗ്രത നിർദേശം
ദാന ചുഴലിക്കാറ്റ്; ഒഡീഷയിൽ അതീവ ജാഗ്രത നിർദേശം

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് നാളെ കരതൊടും. ചുഴലിക്കാറ്റിനെ തുടർന്ന് അതീവ ജാഗ്രത നിർദേശമാണ് ഒഡീഷയിൽ കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മൂന്ന് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 100-110 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.

‘മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാന സർക്കാർ ദാന ചുഴലിക്കാറ്റിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

Also Read: ‘ദാന’ ചുഴലിക്കാറ്റ്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,7 ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കേന്ദ്രപാര, ഭദ്രക്, ബാലസോർ, ജഗത്സിംഗ്പൂർ, പുരി എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുക. ഈ ജില്ലകൾ ഉൾപ്പെടെ ദുരിതബാധിത ജില്ലകൾക്കായി ക്രമീകരണങ്ങൾ നിലവിലുണ്ട്’, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top