ദാന ചുഴലിക്കാറ്റ്; ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി

ദാന കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ട്.

ദാന ചുഴലിക്കാറ്റ്; ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി
ദാന ചുഴലിക്കാറ്റ്; ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. ദാന കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ട്. അപകട സാധ്യത മേഖലയിൽ നിന്ന് ആളുകളെ നേരത്തെ തന്നെ മാറ്റി താമസിപ്പിച്ചു. ആറ് ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ച ഘട്ടം മുതൽ ഒഡിഷ സർക്കാർ ‘സീറോ കാഷ്വാലിറ്റി’ ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ദിവസം മുതൽ ആ ദിശയിൽ തയ്യാറെടുപ്പ് നടത്തിയെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു.

Also Read: മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

അതേസമയം, ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ക്രമേണ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവ്വീസ് പുനരാരംഭിച്ചു.

Top