ഫ്ലോറിഡ: ഡെബി ചുഴലിക്കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ ഫ്ലോറിഡയിലെ ഗൾഫ് കോസ്റ്റിലെ ബിഗ് ബെൻഡ് മേഖലയിലേക്ക് ആഞ്ഞടിക്കുമെന്ന് റിപ്പോർട്ടുകൾ, ഇത് വളരെ സാവധാനത്തിൽ കടന്നുപോകുന്നതിനാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) അറിയിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ EDT (0300 GMT) ചുഴലിക്കാറ്റ് 75 mph (120 kph) വേഗതയിൽ കാറ്റ് വീശിയടിച്ചിരുന്നു, ഇത് സാവധാനത്തിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചില പ്രദേശങ്ങളിൽ 10 അടി (3 മീറ്റർ) വരെ ഉയരുന്ന കൊടുങ്കാറ്റ്, മനുഷ്യജീവൻ അപകടപ്പെടുത്തുന്ന സാഹചര്യവും ഉണ്ടാക്കാം.
ഇത് വടക്കോട്ട് നീങ്ങുമ്പോൾ, കൊടുങ്കാറ്റ് 10 മുതൽ 20 ഇഞ്ച് വരെ (25 മുതൽ 50 സെൻ്റീമീറ്റർ വരെ) ആകുന്നു. ഇതുമൂലം കനത്ത മഴക്ക് സാധ്യതയുണ്ട്. ഇത് ജോർജിയയിലും സൗത്ത് കരോലിനയിലും വെള്ളപ്പൊക്കത്തിന് കാരണമാകും. വെള്ളിയാഴ്ച രാവിലെയോടെ പ്രാദേശിക പ്രദേശങ്ങളിൽ 30 ഇഞ്ച് മഴ പെയ്തേക്കും.
“ഇത് കൊടുങ്കാറ്റിൻ്റെ കഥയായിരിക്കും ” 20 ഇഞ്ചിൽ കൂടുതൽ മഴ പെയ്യാൻ പോകുന്നു അത് അതിശക്തമായ വെള്ളപ്പൊക്കത്തിന് തുടക്കമാണെന്ന് ചുഴലിക്കാറ്റ് കേന്ദ്രത്തിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജാമി റോം വ്യക്തമാക്കി.
2017 ഓഗസ്റ്റിൽ ടെക്‌സാസിലെ കോർപസ് ക്രിസ്റ്റിയിൽ ആഞ്ഞടിച്ച ഹാർവി ചുഴലിക്കാറ്റിൻ്റെ അതെ പ്രത്യേകതകൾ ഈ കൊടുങ്കാറ്റിനുമുണ്ട്. ഇത് ഉൾനാടൻ പ്രദേശത്തേക്ക് നീങ്ങിയപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറി, ഹ്യൂസ്റ്റണിൽ 50 ഇഞ്ച് മഴക്കും കാരണമായി.അന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ 100-ലധികം മരണങ്ങൾക്കും 125 ബില്യൺ ഡോളറിൻ്റെ നാശനഷ്ടത്തിനും കാരണമായി, യുഎസ് ചരിത്രത്തിലെ ഏറ്റവും ആർദ്രമായ കൊടുങ്കാറ്റായി ഹാർവി പിന്നീട് വിലയിരുത്തപ്പെട്ടു.
റോം പറയുന്നത് ഗൾഫ് ജലമാണ് ഡെബിക്ക് കാരണമാവുന്നത് എന്നാണ്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്ന മനുഷ്യനിർമിത ആഗോളതാപനം സമുദ്രങ്ങളുടെ താപനില കൂട്ടുകയും കൊടുങ്കാറ്റുകളെ വിനാശകാരി ആക്കുകയും ചെയ്തതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ കരുതുന്നുണ്ട്.
ഡെബി ചുഴലിക്കാറ്റിന് വേണ്ടി, ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് 3,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുകയും, സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു, അതേസമയം ഗൾഫ് കോസ്റ്റ് കൗണ്ടികളായ സിട്രസ്, ഡിക്സി, ഫ്രാങ്ക്ലിൻ, ലെവി, വക്കുല്ല എന്നിവിടങ്ങളിൽ നിന്ന് മാറി താമസിക്കുവാൻ ഉത്തരവിട്ടു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ 17,000-ലധികം ലൈൻമാൻമാരും മറ്റ് ഇലക്ട്രിക് തൊഴിലാളികളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിസാൻ്റിസ് വ്യക്തമാക്കി. കൂടാതെ ജോർജിയയിലെയും സൗത്ത് കരോലിനയിലെയും ഗവർണർമാർ കൊടുങ്കാറ്റിനു മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.