ഹെലന്‍ ചുഴലിക്കാറ്റ്; അമേരിക്കയില്‍ അതീവ ജാഗ്രത

ഹെലനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ വലിപ്പമാണ്.

ഹെലന്‍ ചുഴലിക്കാറ്റ്; അമേരിക്കയില്‍ അതീവ ജാഗ്രത
ഹെലന്‍ ചുഴലിക്കാറ്റ്; അമേരിക്കയില്‍ അതീവ ജാഗ്രത

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഹെലന്‍ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അതീവ ജാഗ്രതയുമായി അമേരിക്ക. ഫ്‌ലോറിഡയിലും തെക്ക് – കിഴക്കന്‍ യുഎസിലുമാണ് നാഷണല്‍ ഹരികെയിന്‍ സെന്റര്‍ (എന്‍എച്ച്‌സി) ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഹെലന്‍ അപകടകാരിയാവാന്‍ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കും. ഫ്‌ളോറിഡയിലാണ് തീരം തൊടുക.

ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കൊടുങ്കാറ്റ് കരയില്‍ തൊടുന്നതിന് മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററാണെന്ന് എന്‍എച്ച്‌സി അറിയിച്ചു. ഫ്‌ലോറിഡയില്‍ എത്തുമ്പോഴേക്കും കാറ്റഗറി 4 ലേക്ക് എത്തുന്ന അപകടകാരിയായ കൊടുങ്കാറ്റായി ഹെലന്‍ മാറാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

Also Read: ലോകത്തെ കുഞ്ഞൻ രാജ്യമാകാൻ ബെക്താഷി

യുഎസില്‍ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാന്‍ ദ്വീപുകളുടെയും ചില ഭാഗങ്ങളില്‍ 10-20 സെ.മീ മഴ പെയ്യിക്കും. മെക്‌സിക്കോയില്‍ കനത്ത മഴയും കാറ്റും കാരണം ചില റിസോര്‍ട്ടുകള്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലനെ വ്യത്യസ്തമാക്കുന്നത് അതിന്റെ അസാധാരണമായ വലിപ്പമാണ്. ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്ന് 275 മൈല്‍ വരെ നീളുന്നു. അതിനാല്‍ തന്നെ ആഘാതവും കൂടുതലായിരിക്കും എന്നാണ് അറിയിപ്പ്.

Top