ഭീതി പടർത്തി ആഞ്ഞടിച്ച് ‘മിൽട്ടൻ’ ചുഴലിക്കാറ്റ്; മാറി താമസിക്കാൻ മുന്നറിയിപ്പ്

ഭീതി പടർത്തി ആഞ്ഞടിച്ച് ‘മിൽട്ടൻ’ ചുഴലിക്കാറ്റ്; മാറി താമസിക്കാൻ മുന്നറിയിപ്പ്
ഭീതി പടർത്തി ആഞ്ഞടിച്ച് ‘മിൽട്ടൻ’ ചുഴലിക്കാറ്റ്; മാറി താമസിക്കാൻ മുന്നറിയിപ്പ്

ഫ്ലോറിഡ​​: അമേരിക്കയിലെ ഫ്ലോറിഡയിൽ പിടിമുറക്കി ‘മിൽട്ടൻ’ ചുഴലിക്കാറ്റ്. മെക്‌സിക്കോയുടെ യുകാറ്റൻ ഉപദ്വീപിൻ്റെ വടക്കേ അറ്റത്ത് മിൽട്ടൺ മണിക്കൂറിൽ 180 മൈൽ (285 കി.മീ/മണിക്കൂർ) വരെ തീവ്രമായി വീശുന്നു. തീരപ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. മിൽട്ടൺ അതിവേഗം അത്യന്തം അപകടകരമായ കാറ്റഗറി അഞ്ചായി മാറി യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

കൊടുങ്കാറ്റ് ബുധനാഴ്ച പൂർണ്ണ ശക്തിയോടെ ജനസാന്ദ്രതയുള്ള ടമ്പാ ബേ നഗരത്തെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് തയ്യാറെടുക്കാൻ ഫ്ലോറിഡക്കാരോട് സർക്കാർ നിർദേശിച്ചു. ആളുകളോട് വേ​ഗത്തിൽ മാറി താമസിക്കാൻ ഗവർണർ റോൺ ഡിസാൻ്റിസ് മുന്നറിയിപ്പ് നൽകി.

Also Read: അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ലഹരി മാഫിയ മെക്സികോ മേയറെ കൊലപ്പെടുത്തി

2005ൽ ‘കത്രീന’ക്ക് ശേഷമുള്ള ഏറ്റവും മാരകമായ മെയിൻ ലാൻഡ് കൊടുങ്കാറ്റായ ‘ഹെലൻ’ വീശി 10 ദിവസത്തിന് ശേഷമാണ് മിൽട്ടൺ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വരുന്നത്. ഹെലനിൽ നൂറുകണക്കിനു പേരെ കാണാതായിട്ടുണ്ട്. മിൽട്ടൺ അടുക്കുമ്പോൾ 67 കൗണ്ടികളിൽ 51 എണ്ണം ഇപ്പോൾ അടിയന്തര മുന്നറിയിപ്പിലാണ്.

കാറ്റി​ന്‍റെ വേഗതയുടെ അടിസ്ഥാനത്തിൽ ചുഴലിക്കാറ്റുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Top