ടാമ്പ: ചൊവ്വാഴ്ച കാറ്റഗറി 5 കൊടുങ്കാറ്റായി മാറിയ മിൽട്ടൺ കൊടുംങ്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തിന് സമീപമെത്തി. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് സംഭവിക്കുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്നും, ജനങ്ങൾ എത്രയും വേഗം മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡ പറഞ്ഞു.
ചൊവ്വാഴ്ച വരെ, മിൽട്ടൺ പരമാവധി 165 mph (270 kph) വേഗതയിലാണ് വീശിയിരുന്നത്. എന്നാൽ കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോയിലൂടെ നീങ്ങുമ്പോൾ കാറ്റിന്റെ തീവ്രതയിൽ ഏറ്റക്കുറിച്ചിലുകൾ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം പറഞ്ഞിരുന്നു. ഫ്ലോറിഡയുടെ പടിഞ്ഞാറൻ-മധ്യതീരത്ത് എത്തുമ്പോൾ മിൽട്ടൺ അപകടകരമായ രീതിയിൽ വീശിയേക്കാം. അടിസ്ഥാനപരമായി ഫ്ലോറിഡയുടെ മുഴുവൻ ഉപദ്വീപും ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പിന്റെ കീഴിലാണ്.