ബംഗളൂരു: ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഹുളിമാവ് അക്ഷയനഗറിൽ താമസിക്കുന്ന അനുഷയാണ് മരിച്ചത്. ഭർത്താവ് ശ്രീഹരിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇത് അനുഷ ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. രണ്ടുമാസമായി വിവാഹമോചനത്തിനായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ഇതോടെ മനംനൊന്താണ് അനുഷ ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. കുളിമുറിയിൽനിന്ന് വിഡിയോ കോളിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് കാണിക്കുമെന്ന് അനുഷ ഭർത്താവിനോട് പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.