CMDRF

ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: മാണ്ഡ്യയില്‍ ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ.ആര്‍. പേട്ട് കിക്കേരി സ്വദേശികളായ മോഹന്‍ (27), സ്വാതി (22) എന്നിവരാണ് മരിച്ചത്. സ്വാതിയെ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ചനിലയിലും മോഹനെ ബുധനാഴ്ച രാവിലെ തടാകത്തില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. സ്വാതിയുടെ മരണത്തിനു പിന്നാലെ മോഹനെ കാണാതായിരുന്നു.

ഇതിനിടെ സ്വാതിയെ മോഹന്‍ കൊന്നതാണെന്നാരോപിച്ച് ബന്ധുക്കള്‍ മോഹന്റെ വീടാക്രമിച്ച് തീയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ മോഹനെ ഗ്രാമത്തിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്പതിമാര്‍ക്ക് 10 മാസം പ്രായമുള്ള കുട്ടിയുണ്ട്. കിക്കേരി പോലീസ് കേസെടുത്തു.

Top