ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവതിയെ പാമ്പിന്‍വിഷം കുത്തിവെച്ച് ഭർത്താവ്

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവതിയെ പാമ്പിന്‍വിഷം കുത്തിവെച്ച് ഭർത്താവ്
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവതിയെ പാമ്പിന്‍വിഷം കുത്തിവെച്ച് ഭർത്താവ്

ഡെറാഡൂണ്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി യുവതിയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്ന് ഭർത്താവ്. ശുഭം ചൗധരി എന്നയാളാണ് ഭാര്യ സലോണിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഈ ക്രൂര കൃത്യം നടത്തിയത്. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിൽ ഓഗസ്റ്റ് 11ന് ആണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്‍ നല്‍കിയ പരാതിയാണ് അതിക്രൂരമായ സംഭവത്തിന്റെ ചുരുളഴിച്ചത്.

ഇന്‍ഷുറന്‍സ് തുകയ്ക്കായി സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന് കാണിച്ചാണ് സഹോദരന്‍ പരാതി നല്‍കിയത്. സലോണിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പീഡനം സഹിക്കാന്‍ വയ്യാതെ സലോണി വിവാഹ മോചനം തേടിയിരുന്നു. നാലുവര്‍ഷം മുന്‍പ് ശുഭത്തിന്റെ വിവാഹേതര ബന്ധം തിരിച്ചറിഞ്ഞതും ഇവര്‍ തമ്മിലുള്ള ബന്ധത്തിനി വിള്ളല്‍ വീഴ്ത്തിയിരുന്നു.

സംഭവത്തിന് ഒരു മാസം മുന്‍പ് ആണ് ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തത്. ശുഭത്തെയാണ് നോമിനിയായി വെച്ചിരുന്നത്. പ്രീമിയമായി രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ശുഭം ചൗധരിക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.

Top