CMDRF

തൃപ്പൂണിത്തുറയിൽ നടു റോഡിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്; ​നിലഗുരുതരം

തൃപ്പൂണിത്തുറയിൽ നടു റോഡിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്; ​നിലഗുരുതരം
തൃപ്പൂണിത്തുറയിൽ നടു റോഡിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്; ​നിലഗുരുതരം

തൃപ്പൂണിത്തുറയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. കണ്ണൻകുളങ്ങരയിലാണ് സംഭവം. ആക്രമണത്തിൽ ധന്യയെന്ന യുവതിക്കാണ് പരിക്കേറ്റ്. ​ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ധന്യയുടെ ഭർത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഡിൽ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.

Top