CMDRF

പരീക്ഷണയോട്ടത്തിൽ ഹസ്‌ലർ; എസ്.യു.വി. ശ്രേണിയിൽ കണ്ണുവെച്ച് മാരുതി സുസുക്കി

പരീക്ഷണയോട്ടത്തിൽ ഹസ്‌ലർ; എസ്.യു.വി. ശ്രേണിയിൽ കണ്ണുവെച്ച് മാരുതി സുസുക്കി
പരീക്ഷണയോട്ടത്തിൽ ഹസ്‌ലർ; എസ്.യു.വി. ശ്രേണിയിൽ കണ്ണുവെച്ച് മാരുതി സുസുക്കി

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത.. ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് പുതിയ മോഡൽ മാരുതി സുസുക്കി ഒരുങ്ങുന്നതായി റിപ്പോർട്ട്. വിദേശ നിരത്തുകളിൽ സുസുക്കി എത്തിച്ചിട്ടുള്ള ഹസ്‌ലർ എന്ന മോഡലായിരിക്കും മൈക്രോ എസ്.യു.വി. ശ്രേണിയിൽ മാരുതിയുടെ മേൽവിലാസം സ്വീകരിച്ച് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയിൽ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ മാരുതി സുസുക്കി ഹസ്‌ലർ ഇന്ത്യയിൽ എത്തിക്കുമെന്ന സൂചനകൾ ലഭിക്കുന്നത്.

എന്നാൽ യൂട്ടിലിറ്റി വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളായിരിക്കും മാരുതി സുസുക്കി മുന്നോട്ട് സ്വീകരിക്കുകയെന്ന് മുമ്പുതന്നെ കമ്പനി അറിയിച്ചിരുന്നു. എസ്.യു.വി. ശ്രേണിയിൽ മാരുതി സുസുക്കി എത്തിച്ചിട്ടുള്ള ബ്രെസ, ഗ്രാന്റ് വിത്താര, ഫ്രോങ്‌സ് തുടങ്ങിയ വാഹനങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് ഈ ശ്രേണിയിലേക്ക് ഇപ്പോൾ കൂടുതൽ വാഹനങ്ങൾ എത്തിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

പ്രതീക്ഷ നൽകുന്നുണ്ടോ ഹസ്‌ലർ?

അതേസമയം ബോക്‌സി രൂപത്തിലുള്ള വാഹനമാണ് ഹസ്‌ലർ. റൗണ്ട് ഷേപ്പിലുള്ള എൽ.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആർ.എല്ലും, ഇതിനോട് ചേർത്ത് നൽകിയിട്ടുള്ള ഇന്റിക്കേറ്റർ, കൂടാതെ താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, ചെറിയ എയർഡാം, വലിയ ബമ്പർ, ഇതിൽ നൽകിയിട്ടുള്ള ഫോഗ്‌ലാമ്പ്, ഫ്‌ളാറ്റ് ബോണറ്റ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ മുൻവശത്തിന്റെ ഡിസൈൻ. ഒപ്പം ഡോറിൽ നൽകിയിട്ടുള്ള റിയർവ്യൂ മിറർ, അലോയി വീലുകൾ തുടങ്ങിയവയും ഡിസൈൻ സവിശേഷതകളാണ്.

നിലവിൽ വലിയ ഹാച്ച്‌ഡോറാണ് ഇതിലുള്ളത്. വെർട്ടിക്കിൾ ആയി നൽകിയിട്ടുള്ള ടെയ്ൽലാമ്പ്, ബ്ലാക്ക് ഫിനീഷിംങ് ഫൈബറിൽ തീർത്തിരിക്കുന്ന റിയർബമ്പർ എന്നിങ്ങനെയാണ് ശേഷിക്കുന്ന ഡിസൈൻ. കൂടാതെ സി പില്ലർ ഉൾപ്പെടെ നൽകിയിട്ടുള്ള ഏരിയ ജിമ്‌നിയുമായി സാമ്യം തോന്നിക്കുന്നതാണ്. 3395 എം.എം. ആണ് ഈ വാഹനത്തിന്റെ നീളം, 1680 എം.എം. ഉയരം, 2425 എം.എം. വീൽബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകൾ. അതേസമയം ഹസ്‌ലറിനുമുള്ളത് , ആൾട്ടോ കെ10 മോഡലിന്റെ വലിപ്പമാണ്.

എന്നാൽ നിലവിൽ ഈ വാഹനത്തിന്റെ മെക്കാനിക്കൽ സവിശേഷതകൾ വ്യക്തമല്ല. വിദേശ നിരത്തുകളിൽ മാരുതിയുടെ കരുത്ത് കുറഞ്ഞ എൻജിനുമായാണ് ഇപ്പോൾ ഈ വാഹനം എത്തിയിട്ടുള്ളത്. 660 സി.സി പെട്രോൾ ടർബോ, എൻ.എ. എൻജിനുകളിൽ ഈ വാഹനം എത്തുന്നുണ്ട്. ടർബോ എൻജിൻ 64 ബി.എച്ച്.പി. പവറും എൻ.എ. എൻജിൻ 48 ബി.എച്ച്.പി. പവറുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് മാത്രമാണ് ട്രാൻസ്മിഷൻ. എന്നാൽ ഇന്ത്യയിൽ എത്തിയാൽ എക്‌സ്റ്റർ, പഞ്ച് മോഡലുകളായിരിക്കും എതിരാളികൾ.

Top