ഇന്ത്യയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കൊറിയൻ താരം

ഈയൊരു കഥാപാത്രത്തിലൂടെ ഒട്ടേറെ ഇന്ത്യൻ ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു

ഇന്ത്യയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കൊറിയൻ താരം
ഇന്ത്യയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കൊറിയൻ താരം

കെ ഡ്രാമ ലവ്വെർസിന് ‘ട്രൂ ബ്യൂട്ടി’ എന്ന സീരിസിലെ കൊറിയൻ താരമായ ഹ്വാങ് ഇൻ-യൂപ്പിനെ അത്ര പെട്ടന്ന് മറക്കാനാവില്ല. ഹാൻ സിയോ ജുൻ എന്ന കഥാപാത്രത്തെയായിരുന്നു താരം സീരീസിൽ അവതരിപ്പിച്ചത്. ഈയൊരു കഥാപാത്രത്തിലൂടെ ഒട്ടേറെ ഇന്ത്യൻ ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.

പുതിയ സീരീസായ ‘ഫാമിലി ബൈ ചോയ്‌സിന്റെ’ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നതിനിടെയാണ് യൂപ്പ് ഇന്ത്യയോടുള്ള തന്റെ ഇഷ്ടവും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. ഇന്ത്യയിലെ സ്ഥലങ്ങളെല്ലാം ഇഷ്ടമാണ്.

Also Read: ദയാവധം ചെയ്ത പീനട്ടിന് റാബിസ് വൈറസ് ബാധയില്ല

താജ് മഹൽ കാണണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ഭക്ഷണങ്ങൾ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി. ചൈനീസ് ഡ്രാമയായ ‘ ഗോ എഹെഡിന്റെ’ കൊറിയൻ പതിപ്പാണ് ‘ ഫാമിലി ബൈ ചോയ്‌സ്.’ കിം സാൻ-ഹ എന്ന നായക കഥാപാത്രത്തെയാണ് ഡ്രാമയിൽ യൂപ്പ് അവതരിപ്പിക്കുന്നത്.

മൂന്ന് വ്യത്യസ്ത കുടുംബങ്ങളുടെ കഥ പറയുന്ന സീരിസ് സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളമായ സ്‌നേഹവും തുറന്നുകാട്ടുന്നു. പ്രണയവും സൗഹൃദവും ഒരുപോലെ ചാലിച്ചെടുത്തതാണ് സീരീസിന്റെ ഓരോ എപ്പിസോഡുകളും. കൗമാരത്തിന്റെ കുസൃതികളും യൗവ്വനത്തിന്റെ പ്രണയക്കാഴ്ചകളും അടിവരയിടുന്ന ഫാമിലി ബൈ ചോയ്‌സ് പ്രേക്ഷകർക്ക് പ്രത്യേക അനുഭൂതി പകരുന്നു.

Top