CMDRF

മൈലേജില്‍ മുന്നില്‍ ഹൈറൈഡര്‍

മൈലേജില്‍ മുന്നില്‍ ഹൈറൈഡര്‍
മൈലേജില്‍ മുന്നില്‍ ഹൈറൈഡര്‍

വാഹനമെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്യം വാഹനത്തിന്റെ മൈലേജ് ആയിരിക്കും. ആദ്യമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യം, ഒരു വാഹന കമ്പനി തങ്ങളുടെ വാഹനത്തിന്റെ മൈലേജ് പരിശോധിക്കുന്നത് പല രീതികളിലൂടെയാണ്. നമ്മുടെ നാട്ടിലെ റോഡിന്‍ന്റെ സ്ഥിതിയും ഭൂമി ശാസ്ത്രപരമായ മാറ്റം കൊണ്ടും ചിലപ്പോള്‍ മൈലേജ് കുറഞ്ഞേക്കാം. ടൊയോട്ട ഹൈറൈഡറിന്റെ മൈലേജിലേക്ക് വരുന്നതിന് മുന്‍പ് മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത് എന്ന് നാം അറിഞ്ഞിരിക്കണം. E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്.പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ NA K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലും ഇത് സ്വന്തമാക്കാന്‍ അവസരമുണ്ട്. 102 bhp പവറില്‍ പരമാവധി 135 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

മൈലേജിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം നമ്മള്‍ വാഹനമോടിക്കുന്ന രീതിയാണ് . ഇടയ്ക്കിടെയുള്ള ആക്സിലറേഷനും ബ്രേക്കിംഗും ഇന്ധനക്ഷമതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ വേഗത നിലനിര്‍ത്തുന്നത്, പ്രത്യേകിച്ച് ഹൈവേകളില്‍, എഞ്ചിന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. അതിലൂടെ മികച്ച മൈലേജ് നിങ്ങള്‍ക്ക് ലഭിക്കുന്നു.അതേ പോലെ തന്നെ ദീര്‍ഘദൂര യാത്രകളില്‍, ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സ്ഥിരമായ വേഗത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാനുവല്‍ ആക്‌സിലറേഷന്റെ ആവശ്യകത കുറയ്ക്കുകയും അതിലൂടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ അനാവശ്യമായി വാഹനം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇടാതിരിക്കുക. ട്രാഫിക്കില്‍ കുടുങ്ങിപ്പോകുമ്പോഴോ ചെറിയ സമയത്തേക്ക് കാത്തിരിക്കുമ്പോഴോ എഞ്ചിന്‍ ഓഫ് ചെയ്യുക. മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് ട്രാഫിക് ഫ്‌ലോ മുന്‍കൂട്ടി കാണാനും പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. അനാവശ്യമായി ബ്രേക്ക് പിടിക്കുന്നതും മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. ടയര്‍ പ്രഷറിന്റെ കാര്യം എല്ലാവര്‍ക്കുംഅറിയാവുന്ന കാര്യം തന്നെയാണ്. ശരിയായ മര്‍ദ്ദം നിറച്ച ടയറുകള്‍ റോളിംഗ് പ്രതിരോധം കുറയ്ക്കുന്നു. ഇത് മികച്ച ഇന്ധനക്ഷമത നല്‍കാന്‍ സഹായിക്കുകയും ചെയ്യും. അസാധാരണമായ ഇന്ധനക്ഷമതയും ശ്രദ്ധേയമായ പ്രകടനവും ഒരുമിച്ച് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ടൊയോട്ട ഹൈറൈഡര്‍ തെളിയിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം, വൈവിധ്യമാര്‍ന്ന നിങ്ങളുടെ ഡ്രൈവിംഗ് ആവശ്യങ്ങള്‍ ഹൈറൈഡര്‍ നല്‍കുന്നുണ്ട് .

Top