CMDRF

ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‍യുവികൾക്ക് ഏറ്റവും മികച്ച ഓഫർ

ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‍യുവികൾക്ക് ഏറ്റവും മികച്ച ഓഫർ
ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‍യുവികൾക്ക് ഏറ്റവും മികച്ച ഓഫർ

ക്സ്റ്ററിനും വെന്യുവിനും പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി. ഓണത്തിന് മുമ്പായുള്ള സുവർണാവസരമാണിത്. കോംപാക്‌ട് എസ്‌യുവിയായ വെന്യുവിന് 70,629 രൂപ വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുമ്പോൾ എക്‌സ്‌റ്ററിന് 32,972 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇതുകൂടാതെ രണ്ട് കാറുകൾക്കും ആക്സസറി പായ്ക്കുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നൽകുന്നുണ്ട്.

വെന്യുവിൽ മുമ്പ് 21,628 രൂപ വിലയ്ക്ക് നൽകിയിരുന്ന ആക്സസറി പായ്ക്ക് ഇപ്പോൾ വെറും 5,999 രൂപയ്ക്ക് സ്വന്തമാക്കാനാവും. ഇക്കൂട്ടത്തിൽ ഡാർക്ക് ക്രോമിൽ ഡോർ സൈഡ് മോൾഡിംഗ്, ഒരു 3D ബൂട്ട് മാറ്റ്, ഡാർക്ക് ക്രോമിൽ ടെയിൽ ലാമ്പ് ഗാർണിഷ്, ക്യാബിനിനുള്ള പ്രീമിയം ഡ്യുവൽ ലെയർ മാറ്റുകൾ എന്നിവ പോലുള്ള ആക്‌സസറികളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

Also Read: എടാ മോനേ..! ഫ്രോങ്ക്സിന്‍റെ ഹൃദയത്തിൽ മാറ്റം, ഇനി 35 കിലോമീറ്റർ മൈലേജ്!

ഇതുവഴി കുറഞ്ഞ ചെലവിൽ കോംപാക്‌ട് എസ്‌യുവിയെ കൂടുതൽ പ്രായോഗികവും സ്റ്റൈലിഷാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. മറുവശത്ത് എക്സ്റ്ററിൽ 17,971 രൂപയുടെ ആക്‌സസറി പായ്ക്ക് ഇപ്പോൾ 4,999 രൂപയ്ക്കാണ് കമ്പനി നൽകുന്നത്.ഇതിൽ 3D ബൂട്ട് മാറ്റ്, നെക്ക് റെസ്റ്റ്, കുഷ്യൻ കിറ്റ്, കോസ്റ്റമെറ്റിക് ആവശ്യങ്ങൾക്കായുള്ള ട്വിൻ ഹുഡ് സ്‌കൂപ്പുകൾ, പിയാനോ ബ്ലാക്കിൽ തീർത്ത ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ എന്നിവയെല്ലാമാണ് ലഭ്യമാക്കിയിരിക്കുന്നത്.

നിലവിൽ മൈക്രോ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ചുമായി മത്സരിക്കുന്ന എക്‌സ്‌റ്ററിന് ഇന്ത്യയിൽ 6.13 ലക്ഷം രൂപ മുതൽ 10.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ് തുടങ്ങിയ ഇന്ത്യയിലെ ജനപ്രിയ കോംപാക്‌ട് എസ്‌യുവികളോട് മത്സരിക്കുന്ന ഹ്യുണ്ടായി വെന്യുവിന് 7.94 ലക്ഷം മുതൽ 13.48 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Also Read: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഷോറൂം കേരളത്തിൽ ആരംഭിച്ച് ടാറ്റ

ഇലക്ട്രിക് സൺറൂഫുള്ള വെന്യു S+ വേരിയൻ്റിൻ്റെ ലോഞ്ചാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 9,35,800 രൂപയാണ് പുതുതായി ലോഞ്ച് ചെയ്‌ത മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ മാസം ആദ്യം ഇതേ ഫീച്ചറോട് കൂടി അവതരിപ്പിച്ച 9,99,900 ലക്ഷം രൂപ വിലയുള്ള വെന്യു S(O)+ വേരിയന്റിനേക്കാൾ ഏകദേശം 64,100 രൂപയാണ് പുതിയ വകഭേദത്തിന് കുറവ് വരുന്നത്.

ഇലക്ട്രിക് സൺറൂഫുള്ള സബ്-4 മീറ്റർ എസ്‌യുവിയുടെ പുതിയ താങ്ങാനാവുന്ന വേരിയന്റ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. പരിചിതമായ 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

TFT മൾട്ടി-ഇൻഫോ ഡിസ്‌പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എയർ കണ്ടീഷനിംഗ് വെൻ്റുകൾ, റൂഫ് റെയിലുകൾ 6 എയർബാഗുകൾ, ടിപിഎംഎസ്, ഇഎസ്‌സി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവ പോലുള്ള സവിശേഷതകളാണ് വെന്യു S+ വേരിയന്റിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

Top