ഉപയോക്താക്കളെ ഏറെ ആകർഷിച്ച ഹ്യുണ്ടായിയുടെ വാഹനമായിരുന്നു എക്സ്റ്റര്‍ എന്ന മൈക്രോ എസ്.യു.വി. ചെറിയ കാലം കൊണ്ട് തന്നെ ആ വാഹനം ഇന്ത്യൻ നിരത്തുകളിൽ താരാമയി മറി. ഇന്ത്യയിലെ ഹ്യുണ്ടായി വാഹനനിരയിലെ ഹോട്ട് സെല്ലിങ് മോഡലായ മൈക്രോ എസ്.യു.വി ഇനി വിദേശ നിരത്തിലേക്ക്. വിദേശത്തേക്കുള്ള ആദ്യപടിയുടെ ഭാഗമായി ക്സ്റ്റര്‍ എസ്.യു.വികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുകയാണ് ഹ്യുണ്ടായി.
എക്സ്റ്റര്‍ കയറ്റുമതിയുടെ ആദ്യ ബാച്ചായ 996 യൂണിറ്റാണ് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ദക്ഷിണാഫ്രിക്കയില്‍ എക്സ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രീമിയം. എക്‌സിക്യൂട്ടീവ്, എലൈറ്റ് എന്നീ വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ വില 2.69 ലക്ഷം റാന്‍ഡിലാണ് ആരംഭിക്കുന്നത് (12.95 ലക്ഷം രൂപ). കഴിഞ്ഞ 20 വര്‍ഷമായി ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2004-ല്‍ ആണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിക്കുന്നത്.
Also Read: മാരുതിയുടെ ഏഴ് സീറ്റർ കാറിൽ ആദ്യമായി ക്യാഷ് ഡിസ്‌കൗണ്ട്
ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എട്ടാമത്തെ മോഡലാണ് എക്‌സ്റ്റര്‍. ഗ്രാന്റ് ഐ10 നിയോസ്, ഓറ, ഐ20, ഐ20 എന്‍ലൈന്‍, വെന്യു, വെന്യു എന്‍ലൈന്‍, അല്‍കസാര്‍ തുടങ്ങിയ മോഡലുകളാണ് ഇന്ത്യയില്‍ നിന്ന് ഹ്യുണ്ടായി കയറ്റുമതി ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ എത്തിയ ഏറ്റവും മികച്ച വാഹനമായി അംഗീകരിച്ച് ഇന്ത്യ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ മോഡലാണ് ഹ്യുണ്ടായി എക്സ്റ്റര്‍. സ്‌റ്റൈലിന് പ്രാധാന്യം നല്‍കിയിട്ടുള്ളതിനൊപ്പം മികച്ച ഫീച്ചറുകളും നല്‍കി എത്തിയിട്ടുള്ള വാഹനമാണ് എക്സ്റ്റര്‍. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള എക്സ്റ്റര്‍ മോഡലില്‍ ഏറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറായി സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ സംവിധാനങ്ങളും എക്സ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.